കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം; ഇപിക്കെതിരെ വ്യോമയാന മന്ത്രാലയത്തിന് പരാതി

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇ പി ജയരാജന്‍ പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇ പി ജയരാജന്‍ രണ്ട് യാത്രക്കാരെ കയ്യേറ്റം ചെയ്‌തെന്ന് എറണാകുളം എം പി ഹൈബി ഈഡന്‍ ട്വിറ്ററിലൂടെ ഉന്നയിച്ച പരാതിയിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍. സംഭവത്തില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി.

1

സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഹൈബി ഈഡന്‍ എം പി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ ട്വിറ്റര്‍ പോസ്റ്റിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും ഇന്‍ഡിഗോ വിമാന കമ്പനിയുടെയും മറുപടികള്‍ ഇതോടൊപ്പം ചേര്‍ക്കുന്നെന്ന് ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

2

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എല്‍ ഡി എഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇന്‍ഡിഗോയും ഡി ജി സി എ യും കേന്ദ്ര വ്യോമയാന മന്ത്രാലയവും വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ട്വിറ്ററില്‍ സൂചിപ്പിച്ചിരുന്നു. ഇ. പി ജയരാജനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

3

വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്.വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിന് വേണ്ടി റിട്ടയെര്‍ഡ് ജഡ്ജി ഉള്‍പ്പെടുന്ന ഒരു ഇന്റെര്‍ണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ആ കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഡിഗോ മറുപടി നല്‍കിയിട്ടുണ്ടെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി.

4

അതേസമയം, വിഷയത്തില്‍ വിമാനകമ്പനി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് വിമാനക്കമ്പനി ഇന്‍ഡി?ഗോ നല്‍കിയത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോ പറയുന്നു.

5

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റി.വി വിജിത്ത് നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് പരാതിയില്‍ പറഞ്ഞു.

6

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത് ഇ.പി ജയരാജന്റെ പേര് പോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തത് ദുരൂഹമാണ്. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പ്രതിഷേധം നടന്നൂവെന്നാണ്. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവി വരുണ്‍ ദേവേദിക്ക് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നല്‍കി.

7

ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനത്തില്‍ പൊലീസ് പരിശോധന നടത്ത്ിയിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലുമായി പൊലീസസ് മഹസര്‍ തയ്യാറാക്കുകയാണ്. അനിലിന്റെ പരാതിയില്‍ ആണ് പൊലീസ് കേസെടുത്തത്. ഇന്‍ഡിഗോ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെ വിവരവും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ ശേഖരിച്ചിരുന്നു.

 മുഖ്യമന്ത്രിക്കെതിരായ വധശ്രമം: ഇന്‍ഡിഗോ വിമാനത്തില്‍ പരിശോധന നടത്തി പൊലീസ് മുഖ്യമന്ത്രിക്കെതിരായ വധശ്രമം: ഇന്‍ഡിഗോ വിമാനത്തില്‍ പരിശോധന നടത്തി പൊലീസ്

English summary
Hibi Eden MP files complaint against EP Jayarajan to the Ministry of Civil Aviation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X