• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി!

കൊച്ചി: കൊവിഡ് പോലൊരു മഹാമാരിയോട് പൊരുതാന്‍ സര്‍ക്കാര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ നടക്കില്ല. അതിന് പ്രതിപക്ഷത്തിന്റെ കൂടി സഹകരണം വേണം. ഈ കൊവിഡ് കാലത്ത് പ്രതിപക്ഷത്ത് നിന്ന് ചിലര്‍ കേരളത്തിന്റെ ഹീറോകളാണ്.

വയനാട് എംപിയായ രാഹുല്‍ ഗാന്ധിയും തിരുവനന്തപുരം എംപിയായ ശശി തരൂരും ഇതിനകം തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍ കാരണം കയ്യടി നേടിക്കഴിഞ്ഞതാണ്. ആ നിരയിലേക്കാണ് എറണാകുളം എംപിയും യുവ കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡനും കടന്ന് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കേരളത്തിനൊപ്പം തന്നെ

കേരളത്തിനൊപ്പം തന്നെ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ തന്നെ രാഹുല്‍ ഗാന്ധിയും ശശി തരൂരും കേരളത്തിനൊപ്പമുണ്ട്. തിരുവനന്തപുരത്ത് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ എത്തിച്ചത് മുതലിങ്ങോട്ട് നിരവധി ഇടപെടലുകളാണ് തരൂര്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ തരൂരിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു.

മാതൃകയായി രാഹുൽ

മാതൃകയായി രാഹുൽ

വയനാട് എംപിയായ രാഹുല്‍ ഗാന്ധിയും ഒട്ടും മോശമാക്കിയിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ നിരവധി മലയാളികള്‍ രാഹുലിന്റെ ഇടപെടല്‍ കാരണം തിരിച്ച് നാട്ടിലെത്തിയിട്ടുണ്ട്. വയനാട്ടിലെ കൊവിഡ് ഇതര രോഗികളിലേക്ക് അടക്കം രാഹുല്‍ ഗാന്ധിയുടെ സഹായം എത്തിയിട്ടുണ്ട്. സാനിറ്റൈസറുകളും മാസ്‌കുകളും മറ്റും എത്തിച്ചത് വേറെയും.

വിദ്യാർത്ഥികൾക്കൊപ്പവും

വിദ്യാർത്ഥികൾക്കൊപ്പവും

ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠനത്തിനൊപ്പവും രാഹുല്‍ ഗാന്ധിയുണ്ട്. വയനാട്ടിലെ ആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ സഹായിക്കും എന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. എഴുന്നൂറോളം ഗോത്ര വിഭാഗ കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ ഡിജിറ്റല്‍ പഠന സാമഗ്രികളെത്തിക്കും.

രാഹുലിന്റെ വഴിയേ

രാഹുലിന്റെ വഴിയേ

രാഹുല്‍ ഗാന്ധിയുടെ വഴിയേ ആണ് എറണാകുളം എംപി ഹൈബി ഈഡനും. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ ദേവിക എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഹൈബി ഈഡന്‍ മുന്നോട്ട് വന്നിരിക്കുന്നത്. തന്റെ ഒരു മാസത്തെ ശമ്പളം ഉപയോഗിച്ചാണ് സഹായം.

 10 വിദ്യാർഥികൾക്ക് ടാബ്ലറ്റുകൾ

10 വിദ്യാർഥികൾക്ക് ടാബ്ലറ്റുകൾ

ഹൈബി ഈഡന്‍ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' നമ്മുടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായിരിക്കുകയാണ്. ടി വിയും മൊബൈൽ ഫോണും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ സത്യത്തിൽ കുറവായിരിക്കും.. എന്നാലും ഉണ്ട് താനും. ഒരു ചെറിയ പദ്ധതിയെ ക്കുറിച്ച് ആലോചിക്കുകയാണ്.. എന്റെ ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയത്തിലെ, വീട്ടിൽ ഓൺലൈൻ ക്ളാസിനുള്ള സൗകര്യം ഇല്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന 10 വിദ്യാർഥികൾക്ക് ടാബ്ലറ്റുകൾ വാങ്ങി നൽകുന്നു.

നമുക്കൊരുമിച്ച് അതിജീവിക്കാം

നമുക്കൊരുമിച്ച് അതിജീവിക്കാം

സ്‌കൂളിലേക്കായിരിക്കും വാങ്ങി നൽകുക. അദ്ധ്യാപകർക്ക് അത് അർഹരായവർക്ക് നൽകാം. നാം എല്ലാവരും വലിയ പ്രതിസന്ധികൾക്കിടയിലാണ്.. എന്നിരുന്നാലും നമ്മുടെ കുട്ടികളുടെ ഭാവി നമ്മളോരോരുത്തരുടേയും ബാദ്ധ്യതയാണ്. ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്ക് ചേരാം.. എത്ര കുട്ടികൾക്ക് ടാബ് നൽകാൻ സാധിക്കുമെന്ന് എന്നെ അറിയിക്കാം.. നിങ്ങൾ എനിക്ക് പണം നൽകേണ്ട.. ടാബുകൾ അതാത് സർക്കാർ സ്‌കൂളുകളിൽ ഏൽപ്പിച്ചാൽ മതിയാകും.. നമുക്കൊരുമിച്ച് അതിജീവിക്കാം ഈ പ്രതിസന്ധിയും''.

മനസ്സിലൊരു സങ്കടമുണ്ടായിരുന്നു

മനസ്സിലൊരു സങ്കടമുണ്ടായിരുന്നു

ഹൈബി ഈഡന്റെ ഈ ഇടപെടലിന് പിന്തുണയുമായി സംവാധയകരായ അരുൺ ഗോപി, അനുരാജ് മനോഹർ, നടി മാല പാർവ്വതി എന്നിവർ രംഗത്ത് വന്നിട്ടുണ്ട്. അരുൺ ഗോപി 5 കുട്ടികൾക്ക് ടാബ്ലറ്റ് വാങ്ങി നൽകാം എന്നാണ് അറിയിച്ചിരിക്കുന്നത്. അരുൺ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' ഓൺലൈൻ ക്ലാസുകൾ എന്ന ആശയം അഭിനന്ദനാർഹമാണ് സംശയമില്ല!! പക്ഷെ ഈ അദ്ധ്യയനവർഷം ഓൺലൈൻ വഴി തുടങ്ങുന്നു എന്ന് കേട്ടപ്പോൾ മുതൽ മനസ്സിലൊരു സങ്കടമുണ്ടായിരുന്നു. ഇതൊന്നും എത്തിപ്പിടിക്കാൻ പറ്റാത്ത ഇതൊന്നും കെട്ടുപോലും പരിചിതമില്ലാത്ത എത്രയോ കുട്ടികൾ കുടുംബങ്ങൾ ഈ നാട്ടിലുണ്ടെന്നു!!

5 കുട്ടികൾക്ക് ടാബ്

5 കുട്ടികൾക്ക് ടാബ്

എന്റെ ഗ്രാമമായ ഇടവയിൽ ഭൂരിപക്ഷം കുട്ടികൾക്കും ഈ ഓൺലൈൻ സാധ്യതകൾ ഒരു പക്ഷെ അന്യമായിരിക്കും എന്നെനിക്കുറപ്പാണ്.. അവരെ ഓർത്തു മനസ്സ് വിഷമിച്ചിരുന്നു!! നമ്മുക്കൊപ്പം സർക്കാരുണ്ട് ശെരിയാണ് പക്ഷെ അവിടെയും ചില പരിമിതികളുണ്ടല്ലോ... അതിനെ മറികടക്കാൻ നമ്മൾ തന്നെ ഇറങ്ങണം. എറണാകുളത്തിന്റെ പ്രിയ MP സുഹൃത്തായ ഹൈബിയുടെ ഈ ആശയം അഭിനന്ദനാർഹമാണ്... തീർച്ചയായും ഞാനുമിതു ഏറ്റെടുക്കുന്നു. എന്റെ നാട്ടിലെ അർഹരായ 5 കുട്ടികൾക്ക് ടാബ് വാങ്ങി നല്കാൻ ഞാനുമുണ്ട്!!''

ഇഷ്ടം തോന്നിയ ഒരു വ്യക്തി

ഇഷ്ടം തോന്നിയ ഒരു വ്യക്തി

'' കോവിഡ് കാലത്തെ പ്രവർത്തികൾ കൊണ്ട് ഇഷ്ടം തോന്നിയ ഒരു വ്യക്തിയാണ്.. ഹൈബി ഈഡൻ. M.P.ശ്രീ ശശി തരൂരിൻ്റെ പാതയിലാണ്. ഒരു വിവാദങ്ങളും ഉണ്ടാക്കാതെ ജനങ്ങളോടൊപ്പം നിൽക്കുന്നു. ഒരു ബഹളവുമില്ലാതെ.. ഒരുപാട് കാര്യങ്ങൾ ചെയ്തു .ചെയ്തു കൊണ്ടുമിരിക്കുന്നു'' എന്നാണ് മാല പാർവ്വതിയുടെ കുറിപ്പ്. നേരത്തെ തരൂരിനെ അഭിനന്ദിച്ചും മാല പാർവ്വതി രംഗത്ത് വന്നിരുന്നു.

ഇരുപത് എംപിമാരുണ്ട്

ഇരുപത് എംപിമാരുണ്ട്

ഇഷ്ക് സംവിധായകൻ അനുരാജ് മനോഹറിന്റെ കുറിപ്പിങ്ങനെ: '' ഇരുപത് എംപി മാരുണ്ട് നമുക്ക് .. ഓർമ്മയില്ലെങ്കിൽ ഗൂഗിളിൽ തപ്പിയാൽ കിട്ടും. കോവിഡ് 19 വ്യാപന കാലത്ത് കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനായി മാതൃകാപരമായ ഇടപെടൽ ആണ് കേരളാ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.. ഓണ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിലേക്ക് കുട്ടികളെ സഹായിക്കാൻ ഒരു കൈ നീട്ടുകയാണ് എറണാകുളം എംപി. ഇത് മാതൃക ആക്കിക്കൊണ്ട് അതാത് പ്രദേശത്തെ എംപിമാർ മുന്നോട്ട് വരണം എന്നാണ് ആഗ്രഹിക്കുന്നത്..''

English summary
Hibi Eden MP to help poor students for online classes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X