• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാതിവര്‍ഗ്ഗീയ പ്രചരണത്തിനായി കയറെടുക്കുന്നവര്‍ മനസിലാക്കാന്‍; സംഘപരിവാര്‍ പ്രചരണത്തിനെതിരെ ഹൈബി

ദില്ലി: ഈ വര്‍ഷത്തെ ഓണത്തിന് വാമന ജയന്തി ആശംസകള്‍ അറിയിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കെജ്രിവാളിന്റെ ട്വീറ്റിനെതിരെ ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു. ആംആദ്മി ബിജെപിയുടെ ബി ടീം ആണെന്നായിരുന്നു െൈഹബിയുടെ വിമര്‍ശനം. ഓണത്തെ വാമന ജയന്തിയായി ആഘോഷിക്കാനുള്ള ശ്രമം നേരത്തെ തന്നെ വലതുപക്ഷ സംഘടനകള്‍ നടത്തുന്നുണ്ടായിരുന്നു. നേരത്തെ അമിത്ഷായും ഓണത്തിന് വാമന ജയന്തി ആശംസിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കെജ്രിവാളിനെ വിമര്‍ശിച്ചെത്തിയ ഹൈബിയുടെ ട്വീറ്റിനെതിരേയും നിരവധി പേര്‍ രംഗത്തെത്തി. ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഹൈബി ഈഡന്‍.

കെജ്രിവാളിന്റെ ട്വീറ്റ്

കെജ്രിവാളിന്റെ ട്വീറ്റ്

മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്ന വാമനന്റെ ചിത്രത്തിനൊപ്പമായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമന ജയന്തി ദിനത്തില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം എല്ലാവര്‍ക്കും എല്ലാകാലത്തും ഉണ്ടാവട്ടെയെന്നായിരുന്നു കെജ്രരിവാളിന്റെ ട്വീറ്റ്. സംഭവം നിമിഷങ്ങള്‍ക്കകം വിവാദമായി.

ഹൈബി ഈഡന്‍

ഹൈബി ഈഡന്‍

മലയാളികള്‍ക്കിത് ഓണമാണെന്നും വാമന ജയന്തി അല്ലെന്നും പലരും ചൂണ്ടകാട്ടി. പലരും ഓണത്തിന്റെ ഐതിഹ്യവും ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. സംഭവത്തില്‍ കെജ്രിവാളിനെതിരെ ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു.' എല്ലാ മലയാളികളും ഇത് അര്‍ഹിക്കുന്നു. അവര്‍ എഎപിക്കും കെജ്രിവാളിനും വോട്ട് ചെയ്തു. ചരിത്രവും സംസ്‌കാരവും ഇതുപോലെ വളച്ചൊടിക്കരുത്. ഇക്കാര്യത്തില്‍ ബിജെപിയും എഎപിയും തുല്യമാണ്. എഎപി ബിജെപിയുടെ ബി ടീം ആണ്.' ഹൈബി ഈഡന്‍ പ്രതികരിച്ചു.

cmsvideo
  മോദിയെ കണ്ടം വഴി ഓടിച്ച് ജനങ്ങള്‍
  ഹൈബിക്കെതിരെ

  ഹൈബിക്കെതിരെ

  എന്നാല്‍ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ ഹൈബിക്കെതിരെ രംഗത്തെത്തി. ഇപ്പോള്‍ തന്റെ ട്വീറ്റിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. 'മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയെ അവഹേളിക്കുന്ന രീതിയില്‍ ഞാന്‍ ടീറ്റ് ചെയ്തുവെന്ന സംഘപരിവാറിന്റെ പ്രചരണം അടിസ്ഥാനരഹിതവും എന്റെ ടീറ്റ് വായിച്ചു പോലും നോക്കാതെയുള്ളതുമാണ്. മഹാവിഷ്ണുവെന്നോ വാമന മൂര്‍ത്തിയെന്നോ ഉള്ള വാക്കുകള്‍ പോലും എന്റെ ടീറ്റിലില്ല.'

  ഓണം ആഘോഷിക്കുന്നത്

  ഓണം ആഘോഷിക്കുന്നത്

  'കേരളത്തിന്റെ തനിമയും സ്വത്വവും നിലനിര്‍ത്തുന്ന ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യത്തെക്കുറിച്ചും കേരളീയ സംസ്‌ക്കാരത്തെയും കുറിച്ചുമാണ് ഞാന്‍ സൂചിപ്പിച്ചത്. മഹാബലിയും വാമനനും എല്ലാ മലയാളിയ്ക്കും പാഠപുസ്തകങ്ങളില്‍ നിന്നും പ്രാചീനമായ അറിവുകളില്‍ നിന്നും ലഭിച്ച ധാരണകളാണ്. അതുകൊണ്ടു തന്നെയാണ് എല്ലാ മലയാളിയും ജാതി മത ചിന്തകള്‍ക്കതീതമായി ഓണം ആഘോഷിക്കുന്നത്.'

  പാതി വര്‍ഗ്ഗീയ പ്രചരണം

  പാതി വര്‍ഗ്ഗീയ പ്രചരണം

  'ഹൈന്ദവ സഹോദരന്മാരുടെ ദൈവ വിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അത് ഉണ്ടാവുകയുമില്ല.കേട്ടപാതി കേള്‍ക്കാത്ത പാതി വര്‍ഗ്ഗീയ പ്രചരണം നടത്താന്‍ കയറുമെടുത്ത് ഓടുന്നവര്‍ അത് മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു.'

  ബിനീഷ് കോടിയേരിക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന് ഫിറോസ്; സിനിമ താരങ്ങള്‍ക്കെതിരെയേും ആരോപണം

  'മെഴുക് ഉരുക്കി സ്വകാര്യഭാഗത്ത് ഒഴിച്ചു; ദിവസം 12 വരെ പുരുഷന്‍മാരുമായി ശയിക്കാന്‍ നിര്‍ബന്ധിച്ചു'

  English summary
  Hibi Eden's explanation in the tweet against delhi CM Arvind Kejriwal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X