കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയിൽവെ മെനുവിൽ ഇനി മീൻ കറിയും, കേരള വിഭവങ്ങൾ തിരിച്ചെത്തി, ബോണസെന്ന് ഹൈബി ഈഡൻ!

Google Oneindia Malayalam News

കൊച്ചി: യാത്രക്കാരുടെ പ്രതിഷധത്തെ തുടർന്ന് റെയിൽവെ മെനുവിൽ നിന്ന് ഒഴിവാക്കിയ കേരള വിഭവങ്ങൾ തിരിച്ചെത്തുന്നു. യാത്രക്കാരുടെ ഇഷ്ടവിഭവങ്ങളായ പഴംപൊരി, സുഖിയൻ, അപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, പുട്ട്, മുട്ടക്കറി, പൊറോട്ട, ദോശ തുടങ്ങിയ വിഭവങ്ങളാണ് റെയിൽവെ മെനുവിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതേ തുടർന്ന് വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്.

ഈ തീരുമാനം പിൻവലിക്കണമെന്നും മെനുവിൽ കേരള വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനും ഐആർ‌സിടിസി ചെയർമാനും കത്തയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയായാണ് കേരളീയ ഭക്ഷണ വിഭവങ്ങൾ റെയിൽവെ പുനഃസ്ഥാപിക്കുമെന്ന് ഐആർസിടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംപി മാൾ വ്യക്തമാക്കിയത്.

Hibi Eden

ഐആർസിടിസി അധികൃതർ രാവിലെ വീട്ടിൽ വന്നിരുന്നു. മെനുവിൽ കേരള വിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയതായി രേഖ മൂലം അറിയിച്ചു. എന്ന് ഹൈബി ഈഡൻ തന്റഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകകയും ചെയതിട്ടുണ്ട്. "നമ്മുടെ പഴം പൊരിയും പൊറോട്ടയും മീൻ കറി ഊണും ഇല്ലാതെ ട്രെയിൻ ഓടാൻ നമ്മൾ സമ്മതിക്കൂല... ഐആർസിടിസി അധികൃതർ രാവിലെ വീട്ടിൽ വന്നിരുന്നു. മെനുവിൽ കേരള വിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയതായി രേഖ മൂലം അറിയിച്ചു." എന്നായിരുന്നു ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ഊണിന്റെ വില35ൽ നിന്നും 70 ആയും വട അടക്കമുള്ള ചെറു കടികളുടെ വില എട്ടു രൂപയിൽ നിന്ന് 15 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. കേരള മെനുവിൽ കേരളീയരുടെ ഇഷ്ട വിഭവമായി മീൻ കറിയും ചോറും ഉൾപ്പെടുത്തിയിട്ടുണ്ട്. മീൻ കറി ഊണിന്റെ നിർദേശം റെയിൽവെ ബോർഡിന് അയച്ചതായും, രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും ഐആർസിടിസി എറണാകുളം റീജിയണൽ മാനേജർ ശ്രീ കുമാർ സദാനന്ദൻ അറിയിച്ചു. വില വർധനവും പുനഃപരിശോധിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

English summary
Hibi Eden's facebook post about Kerala delicacies in railway menu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X