പഴയ എസ്എഫ്ഐക്കാരിയുടെ ഫാസിസം കോണ്‍ഗ്രസില്‍ നടക്കില്ല; സൗമിനിക്കെതിരെ ഹൈബി, ഒടുവില്‍ പോസ്റ്റ് മുക്കി
എറണാകുളം: കൊച്ചി കോര്‍പ്പറേഷന്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിച്ച് ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് കുറിപ്പ്. സൗമിനി ജയിന്‍ തേവര കേളേജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍ ഒമ്പത് കൊല്ലം മതിയാകില്ലെന്നുമായിരുന്നു ഹൈബിയുടെ വിമര്‍ശനം.
'ഇത് കോണ്‍ഗ്രസാണ് സഹോദരി.. തേവര കോളേജിലെ പഴയ എസ്എഫ്ഐകാരിക്ക് ഒമ്പത് വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ... ഇത് കോണ്‍ഗ്രസാണ്'-എന്നാണ് ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഹൈബിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തതോടെ ഹൈബി ഇഡന്‍ തന്‍റെ പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റ് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈബിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
അതേസമയം, പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് വ്യക്തമാക്കി സൗമിനി ജെയിന്‍ രംഗത്തെത്തി. മേയർ സ്ഥാനത്തുനിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണ്. പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കും. പാർട്ടി തീരുമാനം വന്ന ശേഷം പലതും പറയാനുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു


Click it and Unblock the Notifications