കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലന്റെ 'ഗര്‍ഭത്തിന്' ഹൈബിയുടെ വക നോട്ടീസ്

ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് ബാലന്‍ നടത്തിയ പരാമര്‍ശം ആദിവാസികളെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : ജനനി ജന്മരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ നിയമസഭയില്‍ മന്ത്രി എകെ ബാലന്‍ നടത്തിയ വിവാദ'ഗര്‍ഭ' പരാമര്‍ശത്തിനെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. പ്രതിപക്ഷത്തു നിന്ന് ഹൈബി ഈഡന്‍ എംഎല്‍എയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ചട്ടം 186 അനുസരിച്ചായിരുന്നു ഹൈബി നോട്ടീസ് നല്‍കിയത്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് ബാലന്‍ നടത്തിയ പരാമര്‍ശം ആദിവാസികളെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ബാലന്റെ പ്രസ്താവന പാര്‍ലമെന്ററി രീതിക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം നോട്ടീസില്‍ ആരോപിക്കുന്നുണ്ട്. നിയമസഭാംഗത്തിന് ചേരാത്തതാണ് ബാലന്റെ പരാമര്‍ശമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ചോദ്യോത്തര വേളയില്‍ എന്‍ ഷംസുദീന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയാണ് വിവാദമായത്. അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവുമൂലം നാലു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ചായിരുന്നു ഷംസുദീന്‍ ചൂണ്ടിക്കാട്ടിയത്.

AK Balan

ബഹുമാനപ്പെട്ട മെംബര്‍ പറഞ്ഞതു പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവുകൊണ്ടായിരുന്നില്ല. ഒരെണ്ണം അബോര്‍ഷനാണ്. അബോര്‍ഷനെന്നു പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്. ഇപ്പോഴാണ് ഡെലിവറിയായത്. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിനു വാല്‍വിന്റെ തകരാറ് . അത് ഗര്‍ഭിണിയായതും നിങ്ങളുടെ കാലത്താണ്. ഇപ്പോഴാണ് പ്രസവിച്ചത്- ബാലന്റെ ഈ പരാമര്‍ശമാണ് വിവാദമായത്. ഗര്‍ഭപരാമര്‍ശത്തെക്കൂടാതെ കുട്ടികളെ നാലെണ്ണം എന്ന് വിശേഷിപ്പിച്ചതും വിവാദമായി.

സാംസ്‌കാരിക മന്ത്രി സംസ്‌കാരം ഇല്ലാത്തതു പോലെയാണ് സംസാരിക്കുന്നതെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹൈബിയുടെ അവകാശ ലംഘന നോട്ടീസ്.

അതേസമയം തന്റെ പരാമര്‍ശം വിവാദമാക്കിയത് സര്‍ക്കാരിന്റെയും വകുപ്പിന്റെയും പ്രതിച്ഛായ തകര്‍ക്കാനാണെന്ന് ബാലന്‍ പറഞ്ഞു. സഭയിലെ പ്രസംഗത്തിന്റെ സിഡി പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ സ്പീക്കര്‍ പരിശോധിക്കണമെന്നും തെറ്റ് കണ്ടെത്തിയാല്‍ അംഗീകരിക്കാന്‍ തയാറാണെന്നും ബാലന്‍ വ്യക്തമാക്കി. ആദിവസികളെ അപമാനിച്ച ബാലന്‍ മാപ്പു പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

English summary
Hibi Edens notice against AK Balan's controversial speech on tribes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X