ഭരണകൂടം മെല്ലെപ്പോക്ക് തുടർന്നാൽ എറണാകുളത്ത് വടക്കേ ഇന്ത്യയിലെ കാഴ്ചകൾ കാണേണ്ടി വരും: ഹൈബി ഈഡന്‍
എറണാകുളം: ഭരണ കൂടം മെല്ലെപ്പോക്ക് തുടർന്നാൽ എറണാകുളത്ത് വടക്കേ ഇന്ത്യയിലെ കാഴ്ചകൾ അടുത്ത മണിക്കൂറുകളിൽ കാണേണ്ടി വരുമെന്ന് എറണാകുളത്തെ യുഡിഎഫ് എംപി ഹൈബി ഈഡന്‍. ഓക്സിജൻ ആവശ്യത്തിനുണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കൃത്യ സമയത്ത് അത് രോഗികൾക്ക് ലഭിക്കാനുള്ള സൗകര്യം ചെയ്തു നൽകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ആവശ്യത്തിന് ഓക്സിജനുണ്ട്...പക്ഷേ അത് രോഗികൾക്ക് ലഭ്യമാക്കാനുള്ള സംവിധാനങ്ങളില്ല. ഭരണ കൂടം മെല്ലെപ്പോക്ക് തുടർന്നാൽ എറണാകുളത്ത് വടക്കേ ഇന്ത്യയിലെ കാഴ്ചകൾ അടുത്ത മണിക്കൂറുകളിൽ കാണേണ്ടി വരും. ഓക്സിജൻ ബെഡിന് വേണ്ടി വിളിക്കുന്നവരുടെ എണ്ണം വളരെ കൂടി വരികയാണ്. ഓക്സിജൻ ആവശ്യത്തിനുണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

Recommended Video
കൃത്യ സമയത്ത് അത് രോഗികൾക്ക് ലഭിക്കാനുള്ള സൗകര്യം ചെയ്തു നൽകണം.
100 ബെഡ് അവർ ഒരുക്കുന്നു 200ബെഡ് ഇവർ ഒരുക്കുന്നു എന്നെല്ലാം വാർത്തകൾ ദിനംപ്രതി വരുന്നുണ്ട്. പക്ഷേ എറണാകുളത്ത് ഓക്സിജൻ ലഭിക്കാതെ വരുന്ന രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട് ഭയപ്പെടുത്തുന്നതല്ല . ഇത് ചെയ്താലേ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വേഗത ഉണ്ടാകൂ... നിങ്ങൾ ഓരോരുത്തർക്കും കൂടുതൽ ജാഗ്രത ഉണ്ടാകൂ.
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications