'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; വിവാദ പോസ്റ്റ്
കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്‍റെ ഭാര്യ അന്ന ലിന്‍ഡയുടെ ഫേസ്ബുക്ക് കുറിപ്പ് വിവാദത്തില്‍. 'വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നും എഴുതിയ കുറിപ്പാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇന്നലെ എറണാകുളത്ത് പെയ്ത മഴയുടേയും തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന്‍റേയും പശ്ചാത്തലത്തിലായിരുന്നു അന്നയുടെ പോസ്റ്റ്.

എറണാകുളത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കലൂരിനടുത്തുളള ജോര്‍ജ് ഈഡന്‍ റോഡിലുള്ള ഹൈബി ഈഡന്‍റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീടിനകത്ത് വെള്ളം കയറി വീട്ട് സാധനങ്ങളെല്ലാം മുങ്ങി പോയിരുന്നു.
വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും വെള്ളത്തിലായിരുന്നു. ഈ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല.
വീടിനും ചുറ്റും വെള്ളം കയറിയതോടെ റെസ്ക്യൂ ബോട്ടില്‍ കുഞ്ഞിനെ ഇരുത്തി മറ്റ് സാധനങ്ങളുമായി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്ന ചിത്രങ്ങളും വീഡിയോകളുമാണ് അന്ന ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒപ്പം ഈ ബുദ്ധിമുട്ടുകള്‍ അറിയാതെ ആസ്വദിച്ച് സിസ്ലേഴ്സ് കഴിക്കുന്ന ഹൈബി ഈഡന്‍ എംപിയുടെ വീഡിയോവും അന്ന പങ്കുവെച്ചിരുന്നു. ഇതിനൊപ്പം നല്‍കിയ കുറിപ്പാണ് വിവാദത്തിന് കാരണമായത്. അതേസയം പോസ്റ്റ് വൈറലായതോടെ അന്നയ്ക്കെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ഇതോടെ അന്ന ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
മഴ ചതിച്ചു, അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിൽ കുറവ്; എറണാകുളത്ത് 57.86 ശതമാനം മാത്രം












Click it and Unblock the Notifications