കുളിമുറിയില്‍ ഒളി ക്യാമറ; ഒമ്പതാം ക്ലാസുകാരി പ്രതികളെ കുടുക്കി
മുവാറ്റുപുഴ: വീട്ടുകാരുടെ സാഹചര്യം മുതലെടുത്ത് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള യുവാക്കളുടെ ശ്രമം ഒമ്പതാം ക്ലാസുകാരിയുടെ സമയോചിതമായ ഇടപെടലിലൂടെ പൊളിഞ്ഞു. മുവാറ്റുപുഴ റാക്കാട് ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്. പ്രദേശത്ത് അറിയപ്പെടുന്നവരും ചാരിറ്റി പ്രവര്‍ത്തനമെന്ന പേരില്‍ വീടുകളില്‍ കയറി ഇറങ്ങുന്നവരുമാണ് പ്രതികള്‍.
പെണ്‍കുട്ടിയുടെ വീട്ടിലെ ദയനീയ സാഹചര്യം മുതലെടുത്താണ് യുവാക്കള്‍ വീട്ടിനുള്ളില്‍ കടന്നത്. കുടുംബനാഥന് 14 വര്‍ഷമായി കിടപ്പിലാണ്. പെണ്‍കുട്ടിയുടെ മാതാവ് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം. ഇവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു യുവാക്കള്‍ വീട്ടിലെത്തിയത്.

ഒരു യുവാവ് വീട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോള്‍ മറ്റേയാള്‍ മൂത്രമൊഴിക്കാനെന്ന വ്യാജേന കുളിമുറിയില്‍ കയറിയിരുന്നു. ഇവര്‍ പോയശേഷം ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി കുളിക്കാനായി കുളിമുറിയില്‍ ചെന്നപ്പോഴാണ് ഒളിക്യാമറ ഘടിപ്പിച്ച പേന കണ്ടെത്തിയത്. ഉടന്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാല്‍, ആരാണ് പേന അവിടെ വച്ചതെന്ന് വീട്ടുകാര്‍ക്ക് സംശയമുള്ളതിനാല്‍ പുറത്തറിയിച്ചിരുന്നില്ല.
വൈകുന്നേരത്തോടെ പേന മറന്നുപോയതായി പറഞ്ഞ് യുവാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് പ്രതികളെക്കുറിച്ച് വീട്ടുകാര്‍ക്ക് സൂചന ലഭിച്ചത്. ഇവര്‍ വീടിനകത്തും കുളിമുറിയിലും പേന തിരഞ്ഞെങ്കിലും കാണാത്തതോടെ തിരിച്ചുപോയി. വീട്ടുകാര്‍ ഉടന്‍ അയല്‍വാസികളുടെ സഹായത്തോടെ യുവാക്കളെ തെരഞ്ഞെങ്കിലും അപ്പോഴേക്കും അവര്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാക്കള്‍ക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications