കൊക്കെയ്ന്‍ കേസ്: രേഷ്മയും ബ്ലസ്സിയും ഉള്ള ജയിലില്‍ ഒളിക്യാമറ
കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികളെ താമസിപ്പിച്ചിരുന്ന വനിത ജയിലില്‍ നിന്ന് ഒളി ക്യാമറ കണ്ടെത്തി. കാക്കനാട്ടെ വനിത ജയിലില്‍ നിന്നാണ് ക്യാമറ പോലീസ് കണ്ടെടുത്തത്.
കേസില്‍ അറസ്റ്റിലായ സഹസംവിധായക ബ്ലസ്സി, മോഡലുകളായ രേഷ്മ രംഗസ്വാമി, സ്നേഹ, ടിന്‍സി എന്നിവരെ ഈ ജയിലില്‍ ആണ് പാര്‍പ്പിച്ചിരുന്നത്. പ്രതികളുടെ ദൃശ്യം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

തീപ്പെട്ടിക്കൂടിന്റെ വലുപ്പമുളള ഇലക്ട്രോണിക് ഉപകരണമാണ് ജയിലിന്റെ കവാടത്തിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തത്. ഇന്ഫോപാര്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ സെല്ലും അന്വേഷണത്തില്‍ പങ്കാളിയാണ്.
കൊക്കെയ്ന്‍ കേസില്‍ പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം പ്രതികളെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുയാണ് . ഒന്നാം പ്രതി രേഷ്മ രംഗസ്വാമിയേയും രണ്ടാം പ്രതിയും സഹസംവിധായകയും ആയ ബ്ലസ്സിയേയും തെളിവെടുപ്പിനായി ഗോവയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട് .
കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് സിനിമ താരം ഷൈന്‍ ടോം ചാക്കോയും സഹ സംവിധായക ബ്ലസ്സിയും മൂന്ന് മോഡലുകളും മയക്കുമരുന്ന് കേസില്‍ പിടിയിലാകുന്നത് .
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications