വനിത ജയിലില്‍ ഒളിക്യാമറ വച്ചത് പ്രമുഖ ചാനല്‍?
കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികളായ മോഡലുകളെ താമസിപ്പിച്ച ജയിലില്‍ ഒളിക്യാമറ വച്ച് മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്റെ പ്രതിനിധിയെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഒരു ചാനലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഒരു സ്ഥാപനത്തിനെതിരേയും ഇതുവരെ കേസുകളൊന്നും എടുത്തിട്ടില്ലെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിന് ശേഷമേ ചാനലുമായുള്ള ബന്ധത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ചാനല്‍ ക്യാമറാമാന് എതിരെയാണെന്ന് പോലീസ് സമ്മതിക്കുന്നും ഉണ്ട്.

മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതിയും സഹ സംവിധായകയും ആയ ബ്ലസ്സി, മോഡലുകളായ ടിന്‍സി, സ്‌നേഹ എന്നിവരെ കാക്കനാട്ടെ വനിത ജയിലില്‍ ആയിരുന്നു താമസിപ്പിച്ചിരുന്നത്. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടത്തിയ ശ്രമം ബന്ധുക്കള്‍ ഇടപെട്ട് തടഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗാപ്രോ വിഭാഗത്തില്‍ പെടുന്ന ഒളിക്യാമറയാണ് ജയിലിന്റെ ഗേറ്റിനടുത്ത് സ്ഥാപിച്ചതെന്ന് പറയുന്നു. ക്യാമറ വക്കുന്നത് സമീപത്തുണ്ടായിരുന്ന ചിലര്‍ കാണുകയും ജയിലിന് പുറത്തുണ്ടായിരുന്ന പോലീസുകാരെ വിവരം അറിയിക്കുകയും ആയിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും ഭരണത്തില്‍ സ്വാധീനമുള്ള രാഷ്ട്രീയനേതാവുമായി ബന്ധമുള്ള ചാനലിനും മാധ്യമ പ്രവര്‍ത്തനും എതിരെ നടപടി ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications