കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണശാലയിലെ ബാത്ത് റൂമിൽ ക്യാമറ; കൊച്ചിയിൽ യുവതിക്ക് സംഭവിച്ചത്... ഭീകരം!

  • By Akshay
Google Oneindia Malayalam News

കൊച്ചി: ഹോട്ടലുകളിലെയും റെഡിമെയ്ഡ് ഷോപ്പുകളിലെയും ബാത്ത് റൂമുകളിലും ട്രെയൽ റൂമുകളിലും ഒളി ക്യാമറകൾ കണ്ടെത്തി എന്ന വാർത്തകൾ പത്രങ്ങളിൽ വരാറുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലും ബാത്ത് റൂമിൽ ഒളി ക്യാമറ കണ്ടെത്തി. കൊച്ചി ഭക്ഷണ ശാലയിലെ ശുചിമുറിയാലായിരുന്നു ഒളി ക്യാമറ കണ്ടെത്തിയത്.

എറണാകുളം ജില്ലാ കോടതിക്ക് സമീപമുള്ള രത്നവിലാസം ഹോട്ടലിലാണ് സംഭവം. വ്യാഴാഴ്ച ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് ഒളി ക്യാമറ കണ്ടെത്തിയത്. യുവതി ബാത്ത് റൂമിലെത്തിയപ്പോഴായിരുന്നു മൊബൈൽഫോൺ കാണുകയായിരുന്നു. ഇത് നോക്കിയപ്പോഴാണ് ക്യാമറ ഓണായി കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.

ഇതരസംസ്ഥാന തൊഴിലാളി

ഇതരസംസ്ഥാന തൊഴിലാളി

ഇതര സംസ്ഥാന തൊഴിലാളിയാണ് മൊബൈൽ ക്യാമറ ബാത്ത് റൂമിൽ ഒളിപ്പിച്ച് വച്ചത്.

മൊബൈൽ ഫോൺ

മൊബൈൽ ഫോൺ

ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങിയ യുവതി കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു. ഈ സമയത്ത് ഫിറോസ് എന്ന അന്യ സംസ്ഥാന തൊഴിലാളി മൊബൈൽ തന്റേതാണെന്ന് പറ‍ഞ്ഞ് രംഗത്ത് വരികയായിരുന്നു.

പ്രതിയെ കൈകാര്യം ചെയ്തു

പ്രതിയെ കൈകാര്യം ചെയ്തു

തന്റെ മൊബൈൽ ആണെന്ന് പറഞ്ഞ് ഫിറോസ് രംഗത്തെത്തിയതോടെ യുവതിയുടെ നിയന്ത്രണം വിട്ടു. പിന്നീട് പ്രതിയെ യുവതി നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

യുവതി അറിയിച്ചതിനെ തുടർന്ന് അപ്പോഴേക്കും പോലീസ് രംഗത്തെത്തി. തുടർന്ന് ആസാം സ്വദേശിയായ ഇയാളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.

മൊബൈലിൽ നിരവധി ദൃശ്യങ്ങൾ

മൊബൈലിൽ നിരവധി ദൃശ്യങ്ങൾ

ഫിറോസിന്റെ മൊബൈലിൽ ഇത്തരത്തിൽ നിരവധി ദൃശ്യങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി.

English summary
Hidden mobile camera in ladies restroom at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X