കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളതീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്; മത്സ്യത്തൊഴിലാലികള്‍ ജാഗ്രത പാലിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം : 2021 ജനുവരി 1, രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും (1.0 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു

ഗവേഷണ കേന്ദ്രത്തിന്‍റെ പ്രത്യേക നിര്‍ദേശങ്ങള്‍ ഇങ്ങനെ..

1. ഈ ദിവസങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയത്ത് വെള്ളം കയറാൻ സാധ്യതയുണ്ട്.

2. കടലാക്രമണം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കുക.

fishermen-

3. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

4. ബീച്ചിലേക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

5. ഉയർന്ന തിരമാലകളുള്ളപ്പോൾ വള്ളങ്ങളും ബോട്ടുകളും കരക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കുക.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടും അംഗീകരിച്ചില്ല; ബിജെപി വിജയിച്ചത് ഇങ്ങനെകോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടും അംഗീകരിച്ചില്ല; ബിജെപി വിജയിച്ചത് ഇങ്ങനെ

 മലക്കം മറിഞ്ഞ് ഒ രാജഗോപാൽ, ' കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല; കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല' മലക്കം മറിഞ്ഞ് ഒ രാജഗോപാൽ, ' കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല; കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല'

English summary
high alert in kerala coastal area; fisherman should be cautious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X