Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോട്ടിലെത്തുന്ന ഭീകരർ കൊച്ചി തീരത്തേക്കോ!... കൊച്ചിയിൽ അതീവ ജാഗ്രത നിർദ്ദേശം

കൊച്ചി: കറാച്ചിയിൽ നിന്നു മീൻപിടിത്ത ബോട്ടിൽ ഇന്ത്യൻ തീരം ലക്ഷ്യമിട്ടു ഭീകരർ നീങ്ങുന്നതായ മുന്നറിയിപ്പിനെ തുടർന്നു കൊച്ചി തീരത്തും ജാഗ്രത. കോസ്റ്റ് ഗാർഡിൽ നിന്നു കഴിഞ്ഞ ദിവസം മുന്നറിയിപ്പു ലഭിച്ചതായി ഫോർട്ട് കൊച്ചി തീരദേശ പൊലീസ് അറിയിച്ചു. ഇതേത്തുടർന്നു കടൽ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. കേരളത്തിലും ലക്ഷദ്വീപ് തീരത്തും കോസ്റ്റ്ഗാർഡും നിരീക്ഷണം നടത്തുന്നുണ്ട്.

ഭീകരർ കടൽവഴി ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നു അതീവ ജാഗ്രത നിർദേശമാണ് ഇന്നലെ നൽകിയിരുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെത്തുടർന്നു ഗോവയുടെ തീരത്തുനിന്നു പ്രവർത്തിക്കുന്ന എല്ലാ കപ്പൽ, കസിനോകൾ തുടങ്ങിയവയ്ക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നു സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാൽഗോൻകർ അറിയിച്ചിരുന്നു.

Kochi

പാക്കിസ്ഥാൻ പിടിച്ചെടുത്ത ഇന്ത്യയുടെ മീൻ‍പിടിത്ത ട്രോളർ വിട്ടയച്ചിട്ടുണ്ട്. അതു തിരിച്ച് ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. അതിൽ ഭീകരരുണ്ടായിരിക്കാമെന്നാണു വിവരം. തീരത്തോടുചേർന്നു പ്രവർത്തിക്കുന്ന എല്ലാ കസിനോകള്‍ക്കും വാട്ടർ സ്പോർട്സ് ഓപ്പറേറ്റർമാർക്കും ബാർജുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആക്രമണം നടത്താൻ ഭീകരർ ഒരുങ്ങുന്നതായി കോസ്റ്റ് ഗാർഡ് ആണു വിവരം നൽകിയത്. ഗോവയ്ക്കു മാത്രമല്ല, മുംബൈ, ഗുജറാത്ത് തീരത്തും ഇതേ മുന്നറിയിപ്പു സന്ദേശം നൽകിയിട്ടുണ്ട്.

ഇതുവഴി പോകുന്ന എല്ലാ കപ്പലുകൾക്കും ബന്ധപ്പെട്ട ഏജൻസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കോസ്റ്റ് ഗാർഡിന്‍റെ മുന്നറിയിപ്പ് അനുസരിച്ചു ദേശ–വിരുദ്ധ ശക്തികൾ ഇന്ത്യൻ മീൻപിടിത്ത ബോട്ടിൽ കറാച്ചിയിൽനിന്നു കയറിയതായും ഇന്ത്യയിലെത്തി ആക്രമണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നുമുള്ള മുന്നറിയിപ്പും ലഭിച്ചതായി പൊലീസിന് നൽകിയ മുന്നറിയിപ്പു സന്ദേശത്തിൽ പറയുന്നു. എല്ലാ കപ്പലുകളും സുരക്ഷ വർധിപ്പിക്കണമെന്നും സംശയകരമായ എന്തുകണ്ടാലും റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+