കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറിന് പിറകേ കേരളത്തിലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; വീണ്ടും 'സ്ത്രീ' വിഷയം; ധിക്കാരമെന്ന്

Google Oneindia Malayalam News

ദില്ലി: സോളാര്‍ വിവാദത്തില്‍ ഉഴലുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. അടുത്ത മാസം പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ദിലീപിനെ ഗോവിന്ദച്ചാമിയോടുപമിച്ച് സോഷ്യൽമീഡിയ... ആദ്യദിനത്തിലെ അനുകൂല പൊങ്കാല തീർന്നു; ഇപ്പോൾ...ദിലീപിനെ ഗോവിന്ദച്ചാമിയോടുപമിച്ച് സോഷ്യൽമീഡിയ... ആദ്യദിനത്തിലെ അനുകൂല പൊങ്കാല തീർന്നു; ഇപ്പോൾ...

അതിനിടയിലാണ് പുന:സംഘടന വീണ്ടും തലവേദനയാകുന്നത്. കെപിസിസി തയ്യാറാക്കിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കുന്ന മട്ടില്ല.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

എ, ഐ ഗ്രൂപ്പുകള്‍ അയവില്ലാതെ നില്‍ക്കുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. സമുദായ സംവരണത്തിന്റെ കാര്യത്തിലും പ്രശ്‌നം ഉണ്ട്. അതിലും വലുതാണ് വനിത സംവരണം വിഷയം.

Congress

33 ശതമാനം വനിത സംവരണം വേണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച പട്ടികയില്‍ അഞ്ച് ശതമാനം സ്ത്രീകള്‍ മാത്രമാണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. പട്ടിക ജാതി, പട്ടിക സംവരണത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി എന്നാണ് സൂചന.

കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് രേഖപ്പെടുത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ധിക്കാരപരമാണ് കെപിസിസിയുടെ നിലപാട് എന്നാണ് ഹൈക്കമാന്‍ഡിന്റെ ആക്ഷേപം. പാര്‍ട്ടി തത്വങ്ങള്‍ക്കനുസരിച്ച് പട്ടിക തയ്യാറാക്കിയില്ലെങ്കില്‍ കേരളത്തെ കാത്തുനില്‍ക്കാതെ എഐസിസി സമ്മേളനം നടത്തും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

English summary
High Command against KPCC re organisation list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X