തരൂരിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്റ് അനുമതി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസസിച്ചതിന് ശശി തരൂര്‍ എപിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്റ് അനുമതി. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ഹൈക്കമാന്റ് തേടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത നേതാക്കളുടെ യോഗത്തിന് ശേഷം ബുധനാഴ്ച തരൂരിന് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കും.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലും മോദിയെ പ്രശംസിച്ച തരൂരിനെതിരെ അതി രൂക്ഷമായ വിമര്‍ശനമാണുള്ളത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയരുന്നു.

എന്നാല്‍ ബിജെപി നേതാവിനെ അനുകൂലിയ്ക്കുന്നത് പാര്‍ട്ടിയ്ക്കുള്ള പിന്തുണയല്ലെന്ന് തരൂര്‍ വ്യക്തമാക്കിയരുന്നു. എംപി എന്ന നിലയിലാണ് ഹൈക്കമാന്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിച്ച് നടപടി ആവശ്യപ്പെട്ടത്. മോദിയെ തരൂര്‍ പ്രശംസിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്നും കെപിസിസി മുന്‍പ് വ്യക്തമാക്കിയരുന്നു.












Click it and Unblock the Notifications