കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂർ പ്രശ്നത്തിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, വീഴ്ചയുണ്ടായാൽ തെറിപ്പിക്കും, നേതാക്കൾക്ക് മുന്നറിയിപ്പ്!

Google Oneindia Malayalam News

തിരുവനന്തപുരം: സിറ്റിംഗ് സീറ്റായ തിരുവനന്തപുരം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിക്കുന്ന അവസ്ഥയിലേക്കാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. ശശി തരൂരിന്റെ പ്രചരണത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും സഹകരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതേത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിരിക്കുകയാണ്. പ്രത്യേക നിരീക്ഷകനെ എഐസിസി കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.

പോയി തൂമ്പാ എടുത്ത് രണ്ട് വാഴ നടൂ, ഉപ്പേരിയെങ്കിലും തിന്നാം! ട്രോളന്മാരോട് കലിച്ച് കണ്ണന്താനം!പോയി തൂമ്പാ എടുത്ത് രണ്ട് വാഴ നടൂ, ഉപ്പേരിയെങ്കിലും തിന്നാം! ട്രോളന്മാരോട് കലിച്ച് കണ്ണന്താനം!

അതിനിടെ ശശി തരൂരിന് പാര പണിയുന്നവരെന്ന ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മൂന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുളളതായും റിപ്പോര്‍ട്ടുകളുണ്ട്. തരൂരിന്റെ പ്രചാരണ ചുമതലയുളള വിഎസ് ശിവകുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിന്‍ കര സനല്‍ എന്നിവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്.

congress

പ്രചാരണത്തില്‍ വീഴ്ച സംഭവിക്കുകയോ തരൂര്‍ തോല്‍ക്കുന്ന സാഹചര്യമോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും എന്നാണ് ഇവര്‍ക്കുളള അന്ത്യശാസനം എന്നാണ് റിപ്പോര്‍ട്ടുകള്‍. തരൂരിന്റെ പ്രചാരണത്തില്‍ സജീവമാകാം എന്നും വീഴ്ച സംഭവിക്കില്ല എന്നും നേതാക്കള്‍ ഹൈക്കമാന്‍ഡിന് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാഗ്പൂരില്‍ നിന്ന് ഗഡ്കരിക്ക് എതിരെ മത്സരിക്കുന്ന നാന പഠോലയെ ആണ് എഐസിസി നിരീക്ഷകനായി കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മണ്ഡലത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് വ്യക്തമാക്കി. പ്രശ്‌നം ഉണ്ടായത് കൊണ്ടല്ല കൂടുതല്‍ ഏകോപനത്തിന് വേണ്ടിയാണ് നിരീക്ഷകനെ അയച്ചത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
High Command gives strict warning to congress leaders to ensure Tharoor's victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X