കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ രാഹുലിന്റെ ശക്തി ആപ്പ്, പാലക്കാട് ആപ്പ് തെരഞ്ഞെടുത്തത് ഷാഫിയെ

Google Oneindia Malayalam News

പാലക്കാട്: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികാ പ്രഖ്യാപനം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഉമ്മന്‍ ചാണ്ടിയും മുല്ലപ്പളളിയും കെസി വേണുഗോപാലും അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പിന്മാറ്റത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്ലീംകൾക്കും ദളിതർക്കുമിടയിലെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി! മോദിയെ ബഹുദൂരം പിന്നിലാക്കി കുതിപ്പ്മുസ്ലീംകൾക്കും ദളിതർക്കുമിടയിലെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി! മോദിയെ ബഹുദൂരം പിന്നിലാക്കി കുതിപ്പ്

സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്ന ശക്തരായ സ്ഥാനാര്‍ത്ഥികളെ നേരിടാന്‍ അതിലും കരുത്തര്‍ വേണമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. രണ്ട് തവണ എംബി രാജേഷ് എംപിയായിരുന്ന പാലക്കാട് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് പിസി വിഷ്ണുനാഥ് എംഎല്‍എയ്ക്കാണ്.

congress

കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം സ്വരൂപിക്കുന്നതിന് വേണ്ടി രാഹുല്‍ ഗാന്ധി അവതരിപ്പിച്ച ശക്തി ആപ്പും ഷാഫി പറമ്പിലിനൊപ്പമാണ്. ശക്തി ആപ്പ് വഴി നടത്തിയ സര്‍വ്വേയില്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഏറ്റവും അധികം പേര്‍ തെരഞ്ഞടുത്തത് ഷാഫി പറമ്പിലിനെ ആണ്. എന്നാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഷാഫിയുടെ നിലപാട്.

സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമുണ്ട്. അതേസമയം എംബി രാജേഷിനെ പോലൊരു സ്ഥാനാര്‍ത്ഥിയെ നേരിടണമെങ്കില്‍ ഷാഫി പറമ്പില്‍ വേണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. താല്‍പര്യമില്ലെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണ് എങ്കില്‍ ഷാഫി പറമ്പില്‍ തന്നെ പാലക്കാട് മത്സരിക്കേണ്ടതായി വരും. ഷാഫി അല്ലെങ്കില്‍ ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠനാണ് രണ്ടാമത്തെ പേരുകാരന്‍.

English summary
Congress considering workers request for Shafi Parambil's candidature in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X