കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്‍ വന്നു, പിന്നാലെ സുപ്രധാന നീക്കത്തിലേക്ക് കോണ്‍ഗ്രസ്, ജില്ലകളെ നയിക്കാന്‍ ഈ യുവ നേതാക്കൾ?

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി അധ്യക്ഷനേയും നിയമിച്ചിരിക്കുകയാണ് ഹൈക്കമാന്റ്. പ്രതിപക്ഷ നേതാവായി വിഡി സതീശനും അധ്യക്ഷനായി കെ സുധാകരനും എത്തിയതോടെ സംസ്ഥാന കോൺഗ്രസിന് ഉണർവ്വ് പകരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അഴിച്ചുപണി ഇവിടം കൊണ്ട് അവസാനിക്കില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്.സമ്പൂർണ പൊളിച്ചെഴുത്തിന് ഹൈക്കമാന്റ് നിർദ്ദേശം നൽകി കഴിഞ്ഞു. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം

പുതിയ നേതൃനിര

തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പ്രധാന കാരണം സംഘട ദൗർബല്യമാണെന്നായിരുന്നു ഹൈക്കമാന്റ് നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. തിരിച്ചുവരവിന് പാർട്ടിയിൽ പുതിയ നേതൃത്വം ഉണ്ടാകണമെന്നും ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നേതൃനിര ഉയർന്ന് വന്നില്ലേങ്കിൽ സംസ്ഥാനത്ത് തിരിച്ചടി ആവർത്തിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

വർക്കിംഗ് പ്രസിഡന്റുമാർ

ഈ സഹാചര്യത്തിലാണ് കടുത്ത എതിർപ്പുകൾ ഉയർന്നിട്ട് കൂടി ഗ്രൂപ്പ് സമവാക്യങ്ങളെയെല്ലാം തള്ളിക്കൊണ്ടുള്ള സുധാകരന്റേയും വിഡി സതീശന്റേയും നിയമനം. ഇരുവരേയും കൂടാതെ പുതിയ വർക്കിംഗ് പ്രസിഡന്റുമാരേയും നിയോഗിച്ചിട്ടുണ്ട്. ലോക്സഭ എംപിയും മുതിർന്ന നേതാവുമായ കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ ടി സിദ്ധിഖ്, പിടി തോമസ് എന്നിവർക്കാണ് ചുമതല.

യുഡിഎഫ് കൺവീനർ

ഉടൻ തന്നെ പുതിയ യുഡിഎഫ് കൺവീനറേയും നിയമിക്കുമെന്നാണ് വിവരം. മുതിർന്ന നേതാവായ കെവി തോമസിന്റെ പേരാണ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാവ് എന്ന പരിഗണന ഉയർന്നാൽ തോമസിന് തന്നെയാണ് സാധ്യത. കെവി തോമസിനെ നിയമിക്കുന്നതിൽ സോണിയ ഗാന്ധിയ്ക്കും അനുകൂല നിലപാടാണ്.

ഡിസിസി അധ്യക്ഷൻമാർ


ഇത് കൂടാതെ ഡിസിസി അധ്യക്ഷൻമാരേയും മാറ്റാനുള്ള നിർദ്ദേശവും ഹൈക്കമാന്റ് നൽകിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തന്നെ ഡിസിസി അധ്യക്ഷൻമാരെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ഗ്രൂപ്പ് നേതൃത്വം ഇതിനെതിരെ രംഗത്തെത്തി. ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്നത് ആത്മവിശ്വാസം കെടുത്തുമെന്നായിരുന്നു വാദം.

മികവ് മാത്രം

എന്നാൽ ഇനി ഇക്കാര്യത്തിൽ ഗ്രൂപ്പ് നിർദ്ദേശങ്ങൾ പരിഗണിക്കപ്പെടേണ്ടതില്ലെന്നും മികവ് മാത്രം കണക്കിലെടുത്ത് തിരുമാനം കൈക്കൊള്ളണമെന്നുമാണ് ഹൈക്കമാന്റ് വ്യക്തമാക്കിയിരിക്കുന്നത്. പല ജില്ലകളിലും യുവ നേതാക്കൾ ഇതോടെ നേതൃസ്ഥാനത്തേക്ക് വന്നേക്കും.തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇതിനോടകം തന്നെ പല ഡിസിസി അധ്യക്ഷൻമാരും രാജിവെച്ചിട്ടുണ്ട്.

നാഥനില്ലാത്ത സ്ഥിതി

ആലപ്പുഴ ജില്ലാ അധ്യക്ഷനായിരുന്ന എം ലിജു, പാലക്കാട് വികെ ശ്രീകണ്ഠൻ എംപി എന്നിവരാണ് രാജിവെച്ചവർ. വിവി പ്രകാശത്തിന്റെ നിര്യാണത്തോടെ നിലവിൽ മലപ്പുറത്ത് അധ്യക്ഷനില്ല. എറണാകുളത്ത് എംഎൽഎ ടിജി വിനോദിന് ഡിസിസി അധ്യക്ഷന്റെ അധിക ചുമതല നൽകിയിരിക്കുകയാണ്. ഇത്തരത്തിൽ ഭൂരിപക്ഷം ജില്ലകളിലും നാഥനില്ലാത്ത അവസ്ഥയാണ്.

 തള്ളിക്കളയാനാകില്ല

യുവ നേതാക്കളെ നിയോഗിച്ച് തലമുറമാറ്റം എന്ന നിർദ്ദേശമാണ് ഹൈക്കമാന്റ് മുന്നോട്ട് വെയ്ക്കുന്നത്. അങ്ങനെയെങ്കിൽ മുൻ എംഎൽഎമാരായ കെഎസ് ശബരീനാഥൻ, വിടി ബൽറാം, കൂടാത കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥ്, കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷ്, ഹൈബി ഈഡൻ തുടങ്ങിയ യുവ നേതാക്കളെല്ലാം അധ്യക്ഷ സ്ഥാനത്ത് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

പിരിച്ചുവിടാൻ

അതേസമയം ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനുളള നിര്‍ദേശവും ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി കെപിസിസിക്ക് അകത്ത് ജംബോ കമ്മിറ്റികളാണ് ഉള്ളത്. എ, ഐ ഗ്രൂപ്പുകളുടെ വീതം വെപ്പാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ തവണ മുല്ലപ്പള്ളി ജംബോ കമ്മിറ്റികൾക്കെതിരെ രംഗത്തെത്തിയെങ്കിലും ഗ്രൂപ്പ് നേതൃത്വം ഇടഞ്ഞോടെ അദ്ദേഹം തിരുമാനത്തിൽ നിന്നും പിന്നോട്ടടിച്ചു.

വിമർശനവും

ഇതോടെ കഴിഞ്ഞ തവണ പത്ത് വൈസ് പ്രസിഡന്റുമാര്‍, 44 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരടക്കം ഏകദേശം മൂന്നൂറിലധികം ഭാരവാഹികളാണ്മാത്രം ജംമ്പോ കമ്മിറ്റികളുടെ ഭാഗാമയി ഉണ്ടായിരുന്നത്.
ഇവരിൽ പകുതിയിൽ അധികം പേരും സംഘടനയ്ക്ക് വേണ്ടി യാതൊരു പ്രവർത്തനവും കാഴ്ച വെയ്ക്കാത്തവരാണെന്ന വിമർശനവും ശക്തമായിരുന്നു.

ചുമതല നൽകേണ്ട

എന്നാൽ പ്രവർത്തിക്കാത്തവർക്ക് ഇനി പാർട്ടിിയിൽ യാതൊരു ചുമതലയും നൽകേണ്ടതില്ലെന്നാണ് ഹൈക്കമാന്റ് വ്യക്തമാക്കിയിരിക്കുന്നത്. ആറുമാസത്തിനകം സമിതി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ നിശ്ചയിക്കാനാണ് നിർദ്ദേശം. ഗ്രൂപ്പ് നിർദ്ദേശങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ലെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

നേതാക്കളെ അനുനയിപ്പിക്കാൻ തന്ത്രം പുറത്തെടുത്ത് ഹൈക്കമാന്റ്; പുതിയ യുഡിഎഫ് കൺവീനർ ഈ നേതാവ്?നേതാക്കളെ അനുനയിപ്പിക്കാൻ തന്ത്രം പുറത്തെടുത്ത് ഹൈക്കമാന്റ്; പുതിയ യുഡിഎഫ് കൺവീനർ ഈ നേതാവ്?

മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ

Recommended Video

cmsvideo
Newly elected KPCC President K SUdhakran speaks to the press | Oneindia Malayalam

English summary
high command to disperse jumbo committees and will appoint new dcc presidents soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X