കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിച്ചെടുക്കുന്നത് കൊള്ള.. സാലറി ചലഞ്ചിൽ നിലപാടുമായി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ പ്രവാസികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമടക്കം മുന്നിലേക്ക് മുഖ്യമന്ത്രി വെച്ച സാലറി ചലഞ്ച് തരംഗമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശം നിര്‍ബന്ധമായി സര്‍ക്കാര്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന ആക്ഷേപം പല കോണുകളില്‍ നിന്നായി ഉയരുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് ഉദ്യോഗസ്ഥരില്‍ നിന്നും ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയാണ് എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

ആ കുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടിക്കയറി വന്നു, നടി ആക്രമിക്കപ്പെട്ട രാത്രിയെക്കുറിച്ച് ലാൽആ കുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടിക്കയറി വന്നു, നടി ആക്രമിക്കപ്പെട്ട രാത്രിയെക്കുറിച്ച് ലാൽ

സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ശമ്പളം നല്‍കണം എന്ന് മാത്രമാണ്. ആ നിര്‍ദേശത്തിന്റെ പേരില്‍ നിര്‍ബന്ധമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിതമായി സാലറി ഈടാക്കുന്നതിന് എതിരെയുള്ള ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

hc

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കണം എന്നത് നിര്‍ബന്ധിതമല്ലെന്നും സ്വമേധയാ നല്‍കേണ്ടത് മാത്രമാമ് എന്നും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അടക്കം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ സാലറിചലഞ്ചിന്റെ പേരില്‍ പലയിടത്തും നിര്‍ബന്ധിത പിരിവ് നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ശമ്പളം നല്‍കാന്‍ തയ്യാറാവാതിരുന്ന ജീവനക്കാരനെ സ്ഥലം മാറ്റിയതും വാര്‍ത്തയായിരുന്നു.

ബിജെപിക്ക് കേരളത്തിൽ 24x7 മാസ്റ്റർ പ്ലാൻ, വീടും കുടുംബവും വേണ്ട.. പാർട്ടിക്ക് വേണ്ടി പണി മാത്രംബിജെപിക്ക് കേരളത്തിൽ 24x7 മാസ്റ്റർ പ്ലാൻ, വീടും കുടുംബവും വേണ്ട.. പാർട്ടിക്ക് വേണ്ടി പണി മാത്രം

ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ അക്കാര്യം വിസമ്മത പത്രം പ്രകാരം അറിയിക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍ ഈ വിസമ്മത പത്രം ധനവകുപ്പ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശമ്പളം നല്‍കാത്തവരെ നാണിപ്പിക്കലാണോ ധനമന്ത്രിയുടെ ഉദ്ദേശമെന്നും മന്ത്രിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ധനകാര്യ വകുപ്പ് സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് തരക്കാര്‍ ആക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

English summary
Kerala Floods 2018: High Court about CM's Salary Challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X