സന്തോഷ് മാധവന് തടവ് എട്ട് വര്‍ഷം മാത്രം
കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവനെ ഒരു കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മറ്റൊരു കേസില്‍ വിചാരണ കോടതിയുടെ വിധി കോടതി ശരിവച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കീഴ്ക്കോടതി സന്തോഷ് മാധവന് ശിക്ഷ വിധിച്ചിരുന്നു. രണ്ട് കേസുകളില്‍ എട്ട് വര്‍ഷം വീതം 16 വര്‍ഷത്തെ തടവ് ശിക്ഷയാണ് കീഴ്ക്കോടതി വിധിച്ചിരുന്നത്.

രണ്ട് കേസുകളിലേയും ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സന്തോഷ് മാധവന് ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ ഒരു കേസിലെ ശിക്ഷ കോടതി ശരിവച്ചു. എന്നാല്‍ രണ്ടാമത്തെ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി സന്തോഷ് മാധവനെ കുറ്റ വിമുക്തനാക്കുകയായിരുന്നു.
ഇരയായ പെണ്‍കുട്ടിയും മറ്റൊരു സാക്ഷിയും മൊഴി മാറ്റിപ്പറഞ്ഞ കേസില്‍ ആണ് സന്തോഷ് മാധവനെ കോടതി കുറ്റ വിമുക്തനാക്കിയത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സിഡി ആക്കി സൂക്ഷിച്ചിരുന്നു. ഈ സീഡി മാത്രം തെളിവായി എടുത്ത് ശിക്ഷ വിധിക്കരുത് എന്ന സന്തോഷ് മാധവന്റെ ആവശ്യം കോടതി അംഗീകരിക്കുയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു എന്നതാ് സന്തോഷ് മാധവനെതിരെയുള്ള കേസ്. 2009 മെയിലാണ് വിചാരണ കോടതി രണ്ട് കേസുകളിലായി 16 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2,20,000 രൂപ പിശയടക്കാനും കോടതി വിധിച്ചിരുന്നു.
ഒരു കേസില്‍ ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനിരുക്കുകയാണ് സന്തോഷ് മാധവന്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications