കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജയെ വിടാതെ കോടതി: ഒഴിഞ്ഞുമാറാനാകില്ല , മന്ത്രി രാജി വയ്ക്കേണ്ടി വരും? എ ജി പറയുന്നത്

ബാലാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെകെ ശൈലജയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് വീണ്ടും വിമർശനവുമായി എത്തിയിരിക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ബാലാവകാശ കമ്മീഷൻ നിയമന വിവാദത്തിൽ മന്ത്രി കെകെ ശൈലജയ്ക്ക് രക്ഷയില്ല. വീണ്ടും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി. ആരോഗ്യമന്ത്രി കെകെ ശൈലജ സ്വജനപക്ഷപാതത്തിനായി അധികാര ദുർവിനിയോഗം നടത്തിയെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ പരാമർശം നീക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വീണ്ടും വിമർശനം നടത്തിയത്.

<strong>സർക്കാരേ...ആ പണി ശൈലജ ടീച്ചർക്ക് തന്നെ വിട്ടു കൊടുത്തൂടേ? ആ ബാധ്യത സർക്കാരിനുണ്ടോ?</strong>സർക്കാരേ...ആ പണി ശൈലജ ടീച്ചർക്ക് തന്നെ വിട്ടു കൊടുത്തൂടേ? ആ ബാധ്യത സർക്കാരിനുണ്ടോ?

അംഗങ്ങളെ നിയമിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്നാണ് കോടതി പറയുന്നത്. പരാമർശം സ്റ്റേ ചെയ്യണം എന്ന ആവശ്യം കോടതി തള്ളി. സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ നീക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

വീണ്ടും ഹൈക്കോടതി

വീണ്ടും ഹൈക്കോടതി

ബാലാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെകെ ശൈലജയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് വീണ്ടും വിമർശനവുമായി എത്തിയിരിക്കുന്നത്.

ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല

ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല

അംഗങ്ങളെ നിയമിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു നിൽക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ശൈലജയ്കെതിരായ പരാമർശം സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. പരാമർശം സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ട് ഡിവിഷൻ ബഞ്ചിനെ സമീപിക്കാനും സിംഗിൾ ബഞ്ച് നിർദേശിച്ചു.

ചോദ്യം ചെയ്യപ്പെടണം

ചോദ്യം ചെയ്യപ്പെടണം

അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ കേസ് പ്രതികൾ പട്ടികയില്‍ എങ്ങനെ വന്നുവെന്നും 12 കേസിലെ പ്രതി എങ്ങനെ അംഗമായെന്നും കോടതി ചോദിച്ചു.

അടിയന്തര സ്റ്റേ ആവശ്യപ്പെട്ട്

അടിയന്തര സ്റ്റേ ആവശ്യപ്പെട്ട്

മന്ത്രി ശൈലജയ്ക്കെതിരായ സിംഗിൾ ബഞ്ച് പരാമർശത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജിയിൽ സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

മന്ത്രിയുടെ രാജി

മന്ത്രിയുടെ രാജി

പരാമർശം നീക്കിയില്ലെങ്കിൽ മന്ത്രിക്ക് രാജി വയ്ക്കേണ്ടി വരുമെന്ന് എജി വ്യക്തമാക്കി. സിംഗിൾ ബഞ്ച് പരാമർശം നീക്കുകയല്ല റിവ്യൂ ഹർജി നൽകണമെന്ന് കോടതി പറഞ്ഞു.

സദുദ്ദേശ്യത്തോടെയല്ല

സദുദ്ദേശ്യത്തോടെയല്ല

ആരോഗ്യമന്ത്രി കെകെ ശൈലജ സ്വജനപക്ഷപാതത്തിനായി അധികാര ദുർവിനിയോഗം നടത്തിയതായി ഹൈക്കോടതി സിംഗിൾ ബഞ്ചാണ് കണ്ടെത്തിയത്. മന്ത്രി പ്രവർത്തിച്ചത് സദുദ്ദേശ്യത്തോടെയല്ല എന്നാണ് ഹൈക്കോടതിയുടെ വിമർശനം.

ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. വിഷയം നിയമ സഭയിൽ ഉന്നയിച്ച് സഭാ സമ്മേളനങ്ങൾ പ്രതിപക്ഷം തടസപ്പെടുത്തി.

English summary
high court again criticise kk shailaja in child right commission appointment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X