Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജിലന്‍സ് ഡയറക്ടറില്ല; എന്നാല്‍ 12 ഡിജിപിമാരുണ്ട്; എന്തിനാണ് ഇത്രയുമധികമെന്ന് കോടതി

കൊച്ചി:സംസ്ഥാനത്ത് ഡിജിപിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. എന്തിനാണ് സംസ്ഥാനത്ത് 12 ഡിജിപിമാരെന്ന് ഹൈക്കോടതി ചോദിച്ചു. വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതിലും കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു.

ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിനെതിര കോടതി വിമര്‍ശനം ഉന്നയിച്ചത്.

court

12 ഡിജിപിമാരെ നിയമിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഇത്രയും ഡിജിപിമാര്‍ ഉണ്ടായിരുന്നിട്ടും വിജിലന്‍സ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണല്ലോ എന്നും കോടതി പറഞ്ഞു.

അതേസമയം നാല് ഡിജിപിമാര്‍ക്ക് മാത്രമേ ഡിജിപി റാങ്കിന്റെ ശമ്പളം നല്‍കുന്നുള്ളുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ നാലു പേരുടെ നിയമനം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതെന്നും സര്‍്ക്കാര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ എഡിജിപി റാങ്കിലുളള ശമ്പളമാണ് വാങ്ങുന്നതെന്നും സര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+