കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്തൊരു സർക്കാരാണ്!! ഒടുവിൽ ഹൈക്കോടതി പോലും ചോദിച്ചു!! കാരണം ഇതാണ്!!

ഡയറക്ടറുടെ ചുമതല വഹിക്കുന്ന പോലീസ് മേധാവിക്ക് ഒട്ടേറെ ജോലിയുണ്ടെന്നും സമയമുള്ള ഒരാളെ സ്ഥിരമായി നിയമിക്കണമെന്നുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: വിജിലൻസിന് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. വിജിലൻസ് ഡയറക്ടർ ചുമതല ഒരു ഉദ്യോഗസ്ഥന് സ്വതന്ത്രമായി നൽകാത്ത സർക്കാർ എന്തു സർക്കാരാണെന്നാണ് കോടതിയുടെ ചോദ്യം. സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ ഇല്ലാത്തതിന്റെ കുഴപ്പങ്ങൾ അക്കമിട്ട് നിരത്താനും കോടതി മറന്നില്ല.

high court

ഡയറക്ടറുടെ ചുമതല വഹിക്കുന്ന പോലീസ് മേധാവിക്ക് ഒട്ടേറെ ജോലിയുണ്ടെന്നും സമയമുള്ള ഒരാളെ സ്ഥിരമായി നിയമിക്കണമെന്നുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മുമ്പ് എഡിജിപി റാങ്കിലുളളവരും വിജിലൻസ് ഡയറക്ടറായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യനായ ആളെ കണ്ടെത്തണമെന്ന് കോടതി പറഞ്ഞു.

വിജിലൻസ് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട നിരവധി കേസുകൾ ഹൈക്കോടതിയിൽ വരുന്നുണ്ട്. ഇതിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.

വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കാനാവൂ. റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിന് ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണമാണ് പല ഉദ്യോഗസ്ഥരും കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.

English summary
high court against government on vigilance director issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X