കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇബ്രാഹിംകുഞ്ഞിനെതിരായ കേസുകളില്‍ അനുമതി വൈകുന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ഇബ്രാഹിംകുഞ്ഞിനെതിരായ കേസുകളില്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ വൈകുന്നതെന്താണെന്ന് ഹൈക്കോടതി. ആലുവ മണപ്പുറം പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പള്ളി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

 ibrahimkunju

2018 ലായിരുന്നു ഖാലിദ് മുണ്ടപ്പള്ളി ആവശ്യവുമായി സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെ പകര്‍പ്പും കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി വൈകി. ഇതോടെയാണ് വീണ്ടും ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം മുന്‍ മന്ത്രി ഉള്‍പ്പെട്ട കേസായതിനാല്‍ അപേക്ഷയില്‍ അനുമതി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതോടെ പാലാരിവട്ടം പാലം അഴിമതി കേസിലും മെല്ലപ്പോക്കണല്ലോയെന്നും കോടതി ചോദിച്ചു. അടുത്ത മാസം 24 ന് മുന്‍പ് അനുമതി അപേക്ഷയില്‍ തിരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഫിബ്രവരി 24 ന് പരിഗണിക്കും.

'സ്ത്രീകള്‍ പങ്കെടുത്തില്ല'; ഷെഹീന്‍ബാഗിലെ സമരത്തിലെ പെണ്‍കുട്ടികളെ 'ക്രോപ്പ്'ചെയ്ത് സമസ്ത,വിശദീകരണം'സ്ത്രീകള്‍ പങ്കെടുത്തില്ല'; ഷെഹീന്‍ബാഗിലെ സമരത്തിലെ പെണ്‍കുട്ടികളെ 'ക്രോപ്പ്'ചെയ്ത് സമസ്ത,വിശദീകരണം

ബോഡോ തീവ്രവാദികളുമായി സമാധാന കരാര്‍ ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍; 1500 ഓളം പേര്‍ കീഴടങ്ങുംബോഡോ തീവ്രവാദികളുമായി സമാധാന കരാര്‍ ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍; 1500 ഓളം പേര്‍ കീഴടങ്ങും

ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ല! പുതിയ ഡിമാൻഡ് മുന്നോട്ട് വെച്ച് നിർമ്മാതാക്കൾ, തീരാതെ വിവാദം!ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ല! പുതിയ ഡിമാൻഡ് മുന്നോട്ട് വെച്ച് നിർമ്മാതാക്കൾ, തീരാതെ വിവാദം!

English summary
High court against govt over probe against Ibrahim kunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X