കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന് ഹൈക്കോടതിയിലും പൊങ്കാല...! വെറുതേ സമയം മെനക്കെടുത്തരുത്...കള്ളവോട്ടിലും ശശി..??

  • By Anamika
Google Oneindia Malayalam News

കൊച്ചി: മഞ്ചേശ്വരത്തെ കള്ളവോട്ട് വിവാദത്തില്‍ കോടതിയെ സമീപിച്ചത് പലതരത്തിലും സുരേന്ദ്രന് ബൂമറാങ്ങായി ഭവിക്കുകയാണ് ഉണ്ടായത്. കേസ് പരിഗണിക്കവേ വിദേശത്തുള്ളവര്‍ക്ക് യാത്രാക്കൂലി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് കൂടാതെ രൂക്ഷ വിമര്‍ശനവും ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നു. മഞ്ചേശ്വരത്ത് 250 പേര്‍ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സുരേന്ദ്രന്‍ ഉന്നയിച്ച പരാതി.

ദിലീപിന് ജയിലിൽ നേരിടേണ്ടി വരുന്നത്...!! കടുത്ത മനുഷ്യാവകാശ ലംഘനം...!! പോലീസ് ലക്ഷ്യം..??ദിലീപിന് ജയിലിൽ നേരിടേണ്ടി വരുന്നത്...!! കടുത്ത മനുഷ്യാവകാശ ലംഘനം...!! പോലീസ് ലക്ഷ്യം..??

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

കള്ളവോട്ട് ആരോപണം

കള്ളവോട്ട് ആരോപണം

മഞ്ചേശ്വരത്ത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിസ്സാര വോട്ടുകള്‍ക്കായിരുന്നു ലീഗിനോട് ബിജെപി തോറ്റത്. തുടര്‍ന്ന് മഞ്ചേശ്വരത്ത് വ്യാപകമായ കള്ളവോട്ട് നടന്നുവെന്നും ബിജെപി ആരോപിച്ചു. മരിച്ചവരുടെയും വിദേശത്തുള്ളവരുടേയും പേരില്‍ വോട്ട് ചെയ്തുവെന്നായിരുന്നു ആരോപണം.

250 പേരുടെ ലിസ്റ്റ്

250 പേരുടെ ലിസ്റ്റ്

കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്ന 250 പേരുടെ ലിസ്റ്റാണ് സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇവരില്‍ പരേതരെന്ന് സൂചിപ്പിച്ച പലരും സമന്‍സ് കൈപ്പറ്റിയത് സുരേന്ദ്രന് നാണക്കേടായിരുന്നു. കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെട്ടവരില്‍ 75 പേര്‍ക്കാണ് കോടതി സമന്‍സ് അയച്ചത്.

മേൽവിലാസം എവിടെ

മേൽവിലാസം എവിടെ

സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ച 75 പേരുടെ കൃത്യമായ മേല്‍വിലാസം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത്രയും പേരെ വിസ്തരിക്കുന്നത് നിസ്സാരകാര്യമല്ല. ഇത്തരം കാര്യങ്ങള്‍ ലാഘവത്തോടെ ആണോ കൈകാര്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

മേല്‍വിലാസം ശരിയല്ല

മേല്‍വിലാസം ശരിയല്ല

75 പേര്‍ക്ക് കോടതി സമന്‍സ് അയച്ചതില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. കോടതിയില്‍ കിട്ടിയ മേല്‍വിലാസം ശരിയല്ലെന്നും അതിനാല്‍ പലര്‍ക്കും സമന്‍സ് ലഭിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. അതിനാലാണ് സുരേന്ദ്രന് നിര്‍ദേശം നല്‍കിയത്.

സമയം മെനക്കെടുത്തരുത്

സമയം മെനക്കെടുത്തരുത്

സ്ഥലത്ത് ഇല്ലാത്ത ആളുകളുടെ ബന്ധുക്കള്‍ സമന്‍സ് കൈപ്പറ്റിയാലും അവരെ അറിയിക്കുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. വിദേശത്തുള്ളവര്‍ ആരൊക്കെയാണെന്ന് ഹര്‍ജിക്കാരന് അറിയില്ലേ എന്ന് ചോദിച്ച കോടതി വെറുതേ സമയം മെനക്കെടുത്തരുത് എന്നും പറയുകയുണ്ടായി.

മിക്കവരും വിദേശത്ത്

മിക്കവരും വിദേശത്ത്

ഇന്ന് മൂന്ന് പേരോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത് എങ്കിലും രണ്ട് പേര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. ഇവരുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സമന്‍സ് അയച്ച 75 പേരില്‍ 45 പേരും വിദേശത്താണ്. കേസ് 22ന് കോടതി വീണ്ടും പരിഗണിക്കും.

കള്ളവോട്ട് നടന്നുവെന്ന്

കള്ളവോട്ട് നടന്നുവെന്ന്

അതിനിടെ മഞ്ചേശ്വരം സ്വദേശിയായ ജബ്ബാര്‍ തിരഞ്ഞെടുപ്പ് സമയത്ത് താന്‍ വിദേശത്ത് ആയിരുന്നുവെന്നും ആരാണ് വോട്ട് ചെയ്തത് എന്നറിയില്ലെന്നും മൊഴി നല്‍കിയത് സുരേന്ദ്രന് ആശ്വാസമാവുന്നു. മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ ലീഗ് സ്ഥാനാര്‍ത്ഥിയായ പിബി അബ്ദുള്‍ റസാഖിനോട് തോറ്റത് വെറും 89 വോട്ടുകള്‍ക്കായിരുന്നു.

English summary
High Court criticised K Surendran in Manjeswaram bogus vote case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X