കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സിയെ തള്ളി ഹൈക്കോടതി!! റദ്ദാക്കിയ റാങ്ക് ലിസ്റ്റുകൾ നീട്ടി!! തൊഴിൽ രഹിതർക്ക് തുല്യത വേണം!!

2016 ഡിസംബർ 30ന് പിഎസ് സി റദ്ദാക്കിയ കെഎസ്ഇബി മസ്ദൂർ റാങ്ക് പട്ടികയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: പിഎസ് സിയുടെ ചില റാങ്ക് ലിസ്റ്റുകൾ മാത്രം ജൂൺ 30 വരെ നീട്ടാനുള്ള സർക്കാർ ശുപാർശയ്ക്കും പിഎസ് സി തീരുമാനത്തിനുമെതിരെ ഹൈക്കോടതി രംഗത്ത്. തൊഴിൽ രഹിതരായ യുവാക്കൾക്ക് തുല്യാവസരം ഉറപ്പാക്കാൻ പബ്ലിക് സർവീസ് കമ്മീഷന് ചുമതലയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിഎസ് സിയെ രൂക്ഷ ഭാഷയിൽ തന്നെ കോടതി വിമർശിച്ചു. തുല്യ തൊഴിലവസരം സംരക്ഷിക്കേണ്ട പിഎസ് സിയുടെ സ്വേച്ഛാധിപരമായ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

 നീട്ടാൻ ഉത്തരവ്

നീട്ടാൻ ഉത്തരവ്

2016 ഡിസംബർ 30ന് പിഎസ് സി റദ്ദാക്കിയ കെഎസ്ഇബി മസ്ദൂർ റാങ്ക് പട്ടികയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കേരള വാട്ടർ അഥോറിട്ടി മീറ്റർ റീഡർ റാങ്ക് പട്ടികയ്ക്കും അധിക കാലാവധി അനുവദിച്ചിട്ടുണ്ട്. 2017 ജൂൺ 30 വരെ കാലാവധി അനുവദിക്കുന്നതാണ് ഉത്തരവ്.

ഒരിക്കൽ നീട്ടിയെന്ന കാരണത്താൽ

ഒരിക്കൽ നീട്ടിയെന്ന കാരണത്താൽ

ഒരിക്കൽ കാലാവധി നീട്ടിയിട്ടുണ്ടെന്നും അതിനാൽ ഇനി നീട്ടേണ്ടതില്ലെന്നും പിഎസ് സി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ നെയ്യാറ്റിൻകര സ്വദേശി എൻ ഗോപകുമാർ ഉൾപ്പെടെയുളള മസ്ദൂർ ഉദ്യോഗാർഥികളാണ് കോടതിയെ സമീപിച്ചത്.

സമീപിച്ചത് ഇങ്ങനെ

സമീപിച്ചത് ഇങ്ങനെ

നേരത്തെ കാലാവധി നീട്ടാത്തതും 2017 മാർച്ച് 31ന് കാലാവധി നീട്ടാത്തതുമായ പട്ടികകൾ 2017 ജൂൺ 30 വരെ നീട്ടാൻ സർക്കാർ പിഎസ് സിക്ക് ശുപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ച പിഎസ് സി മസ്ദൂരിനെ ഒഴിവാക്കി മറ്റ് പട്ടികകളുടെ കാലാവധി നീട്ടി നൽകാൻ നിർദേശിക്കുകയായിരുന്നു. ഇതിനെചോദ്യം ചെയ്താണ് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചത്.

ഒന്നിലധികം തവണ നീട്ടാം

ഒന്നിലധികം തവണ നീട്ടാം

കാലാവധി നീട്ടൽ ചുരുങ്ങിയത് മൂന്നുമാസമാണെന്നും എല്ലാ തവണയുംകൂടി പരമാവധി ഒന്നരവർഷമാണെന്നുമാണ് പിഎസ് സി നടപടി ക്രമം. ഒന്നിലധികം തവണ നീട്ടുന്നതിൽ അപാകത ഇല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

വസ്തുതകൾ പരിഗണിക്കാതെ

വസ്തുതകൾ പരിഗണിക്കാതെ

മനസ്സിരുത്താതെയും വസ്തുതകൾ പരിഗണിക്കാതെയും സർക്കാർ ശുപാർശ പിഎസ് സി അംഗീകരിച്ചെന്ന് കോടതി കുറ്റപ്പെടുത്തി. തൊഴിൽ രഹിതരുടെ വിശ്വാസം കാത്തു സൂക്ഷിക്കേണ്ട ഭരണഘടന സ്ഥാപനമാണ് പിഎസ് സിയെന്നും കോടതി.

ദുരുദ്ദേശ പരം

ദുരുദ്ദേശ പരം

തിരഞ്ഞു പിടിച്ച് ചില ലിസ്റ്റുകൾ നീട്ടുന്നതും ഒഴിവാക്കുന്നതും ഏകപക്ഷീയവും യുക്തി രഹിതവുമായ നടപടിയാണെന്ന് കോടതി. ഒരിക്കൽ നീട്ടിയതും ഡിസംബർ 31ന് കാലാവധി തീരുന്നതുമായ ലിസ്ററുകളെ ഒഴിവാക്കുന്നത് ദുരുദ്ദേശപരവും തുല്യ നീതിയുടെ നിഷേധവുമാണെന്ന് കോടതി .

മറ്റ് വിശദീകരണം ഇല്ല

മറ്റ് വിശദീകരണം ഇല്ല

ഒരിക്കൽ നീട്ടിയതാണ് എന്നതൊഴിച്ച് ലിസ്റ്റ് റദ്ദാക്കാൻ മറ്റ് കാരണങ്ങളൊന്നും തന്നെ പിഎസ് സി പറയുന്നില്ല. കഷ്ടപ്പെട്ട് ലിസ്റ്റിൽ ഇടംപിടിച്ചവരോട് വിവേചനം പാടില്ലെന്ന് കോടതി. തുല്യ നീതിയും തുല്യ തൊഴിലവസരവും ഉപജീവനത്തിനുള്ള അവകാശവും നിഷേധിക്കരുതെന്നും കോടതി

English summary
high court against psc on rank list cancel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X