കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസുഖബാധിതനാണോയെന്ന്‌ കോടതിക്ക്‌ സംശയം; ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാന്‍ ഇബ്രാഹിം കുഞ്ഞ്‌ കോടതിയെ കബളിപ്പിച്ചോ എന്ന്‌ സംശയിക്കാമെന്ന്‌ ഹൈക്കോടതി പറഞ്ഞു. ഗുരുതരമായ അസുഖം ഉണ്ടെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയ പ്രതിയുടെ ജാമ്യ കാലയളവിലെ പെരുമാറ്റം തൃപ്‌തികരമല്ലെന്ന്‌ കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

പാലാരിവട്ടം പലം അഴിമതിക്കേസില്‍ ജില്ല വിട്ടു പോകരുതന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി ഇബ്രാഹിം കുഞ്ഞ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതി ഇബ്രാഹിം കുഞ്ഞിനെതിരെ വിമര്‍ശനം ഉന്നയിച്ചത്‌. ലേക്ഷോര്‍ ആശുപത്രിയിലെ ഡോക്‌ചര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്‌ ജമ്യം അനുവദിച്ചതെന്നും പ്രതിയുടെ പൊതുരംഗത്തെ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും കോടതി പറഞ്ഞു.

ibrahim kunj

ജാമ്യത്തില്‍ ഇളവ്‌ അനുവദിക്കരുതെന്ന്‌ സര്‍ക്കാരിന്റെ സ്റ്റേറ്റ്‌ അറ്റോര്‍ണി ആവശ്യപ്പെട്ടു. കേസില്‍ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വാദം. പാലാരിവട്ടം കേസില്‍ ഇടക്കാല റിപ്പോര്‍ട്ട്‌ മാത്രമാണ്‌ സമര്‍പ്പിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചമ്രവട്ടം അപ്രോച്ച്‌ റോഡ്‌ നിര്‍മാണ കേസില്‍ ഇബ്രാഹിം കുഞ്ഞനെതിരെ അന്വേഷണം തുടങ്ങിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി പരാമര്‍ശങ്ങളെ തുടര്‍ന്ന്‌ ഹര്‍ജി ഇബ്രാഹിം കുഞ്ഞ്‌ പിന്‍വലിച്ചു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കുറ്റക്കാരനായ ഇബ്രാഹിം കുഞ്ഞ്‌ ഇപ്പോള്‍ ജാമ്യത്തിലാണ്‌. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ്‌ ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. പാസ്‌പോര്‍ട്ട്‌ വിചാരണ കോടതിയില്‍ കെട്ടിവെക്കണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ല വിട്ടുപോകരുത്‌, രണ്ട്‌ ലക്ഷം രൂപയുടെ ബോണ്ട്‌ എന്നീ വ്യവസ്ഥകളോടെയാണ്‌ ജാമ്യം അനുവദിച്ചത്‌.

അസമില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു, തേസ്പൂരില്‍ നിന്നുള്ള ചിത്രങ്ങള്‍

രോഗം ഗുരുതരമാണെന്നും മൂന്നാം ഘട്ടത്തിലേക്ക്‌ കടന്നെന്നും സാന്ത്വന ചികിത്സക്ക്‌ ബന്ധിക്കളുടെ സഹായം ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇബ്രാഹിം കുഞ്ഞ്‌ നേരത്തെ കോടതിയെ സമീപിച്ചത്‌. ഇതേ തുടര്‍ന്നായിരുന്നു കോടതി ജാമ്യം അനുവദിച്ചത്‌. ആശുപത്രിയില്‍ കിടന്ന്‌ ഒരു സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇബ്രേഹം കുഞ്ഞ്‌ നടത്തിയ നീക്കത്തെ കോടതി വിമര്‍ശിച്ചിരുന്നു.

നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

English summary
high court against vk ibrahim kunju about medical certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X