Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനസമരം സമൂഹത്തിന് അപമാനമെന്ന് ഹൈക്കോടതി

കൊച്ചി: ചുംബനസമരം സമൂഹത്തിന് അപമാനമാണെന്ന് കേരള ഹൈക്കോടതി. സദാചാര പോലീസിനെതിരെ നടത്തുന്ന ഈ സമരം സദാചാര ഗുണ്ടായിസമാണ്. യുവജന സംഘടനകള്‍ ഇത്രമാത്രം അധഃപതിച്ചു പോയോ എന്നും കോടതി ചോദിച്ചു. ചുംബനസമരം എന്ന ആക്രമണം നാടിനു തന്നെ നാണക്കേടാണെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് ഹോട്ടല്‍ ആക്രമണക്കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

ചുംബന സമരത്തിന് ചുക്കാന്‍ പിടിച്ച രാഹുല്‍ പശുപാലനെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ ആണ് കോടതിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ചുംബനസമരത്തിന് ആദ്യം അരങ്ങ് കൊളുത്തുന്നത് കൊച്ചിയിലാണ്. പിന്നീട് കിസ് ഇന്‍ ദ സ്ട്രീറ്റ് എന്ന പേരില്‍ കോഴിക്കോടും, ഹഗ് ഓഫ് ലവ് എന്ന പേരില്‍ തൃശ്ശൂരിലും സമരങ്ങള്‍ നടന്നു. പിന്നീട് സമരം തീ പോലെ പടര്‍ന്നു പിടിക്കുകയായിരുന്നു. സമരം അല്ല നടന്നത്, വെറും അക്രമം മാത്രമാണ് ഇതുമൂലം അരങ്ങേറിയത്.

kiss-of-love

ഈ ആക്രമണള്‍ക്കൊക്കെ വഴിവെച്ചത് കോഴിക്കോട് ഹോട്ടല്‍ അടിച്ചു തകര്‍ത്തതാണ് എന്നാണ് ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞത്. ഹോട്ടല്‍ തകര്‍ത്ത സംഭവത്തില്‍ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.

ഇത്തരം സംഭവങ്ങള്‍ ചെറുപ്പക്കാരെ നിയമലംഘനത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+