കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകള്‍ ജനുവരി 20 വരെ തുറന്നിരിക്കും; സര്‍ക്കാര്‍ മലക്കം മറിയുന്നു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്ക് ജനുവരെ 20 വരെ തല്‍സ്ഥിതി തുടരാമെന്ന് ഹൈക്കോടതി . മദ്യനയത്തില്‍ ഇത്രനാളും സ്വീകരിച്ച നിലപാടില്‍ നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞത് ബാര്‍ ഉടമകള്‍ക്ക് സഹായകമായി.

മദ്യനയം തിരുത്തേണ്ടതില്ലെന്ന വിഎം സുധീരന്റെ അഭിപ്രായത്തെ മുഖ്യമന്ത്രിയോ സര്‍ക്കാരോ ലവലേശം പരിഗണിക്കുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.

Bar

ബാറുകള്‍ പൂട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യാഘാത പഠനം നടത്തുമെന്നാണ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ടൂറിസം, തൊഴില്‍ സെക്രട്ടറിമാരെ ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മദ്യ നയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞത്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും. മദ്യനയം തിരുത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണം എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ടൂറിസം, തൊഴില്‍ സെക്രട്ടറിമാരുടെ പഠന റിപ്പോര്‍ട്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കും.

മദ്യ നയത്തില്‍ സര്‍ക്കാരിന് കോടതിയുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി തിരിച്ചടികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് എന്ന തീരുമാനം കോടതി ആദ്യമേ തള്ളിയിരുന്നു. പിന്നീട് പല ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു..

English summary
High Court allows bars to open till January 20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X