കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ; വിദേശത്തുള്ള ദമ്പതികൾക്ക് വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ അനുവദിച്ച് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി; വിദേശത്തു താമസിക്കുന്ന ദമ്പതിമാരുടെ വിവാഹ രജിസ്ട്രേഷൻ വീഡിയോ കോൺഫറൻസിങ് വഴി നടത്താൻ അനുമതി നൽകി കോടതി.ലോക്ക് ഡൗണിൽ ഓസ്ട്രേലിയിൽ കൂടുങ്ങിയ മലയാളി ദമ്പതികളുടെ വിവാഹ രജിസ്ട്രേഷവ്‍ നടത്താനാണ് കോടതി അനുവദിച്ചത്. തോമസ് കുട്ടി ജോസഫ്, ബ്ലോസം തോമസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

kerala HC

തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

1997 ലാണ് പള്ളിയിൽ വെച്ച് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്.നേരത്തേ ദുബൈയിൽ ആയിരുന്ന തോമസും കുടുംബവും താത്കാലിക വിസയിലാണ് ഓസ്ട്രേലിയയിൽ എത്തിയത്. ഇവിടെ സ്ഥിരതാനസത്തിനുള്ള വിസ ലഭിക്കണമെങ്കിൽ നാട്ടിലെ വിവാഹ സർട്ടിഫിക്കറ്റ് വേണമായിരുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇതോടെ ബന്ധുക്കള്‍ വഴി വിവാഹ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. എന്നാൽ നേരിട്ട് ഹാജരാകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് രജിസ്റ്റാർ വ്യക്തമാക്കുകയായിരുന്നു. തുടർന്നായിരുന്നു നാട്ടിലെ ബന്ധുക്കളുടെ സഹായത്തോടെ വിവാഹ രജിസ്‌ട്രേഷന്‍ നടത്തി നല്‍കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്.

ഈ അസാധാരണമായ സാഹചര്യത്തിൽ നടപടിക്രമങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ആവശ്യമുള്ള രേഖകളിൽ ഡിജിറ്റൽ ഒപ്പുകൾ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

കളിമാറ്റി കോൺഗ്രസ്; ബിജെപിക്കെതിരെ പുതിയ സഖ്യം? രാഷ്ട്രീയ നീക്കങ്ങൾ നൽകുന്ന സൂചനകളിമാറ്റി കോൺഗ്രസ്; ബിജെപിക്കെതിരെ പുതിയ സഖ്യം? രാഷ്ട്രീയ നീക്കങ്ങൾ നൽകുന്ന സൂചന

'സിപിഎം തണലിൽ സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന ഇർഷാദ് അലി';ഈ വൈറസുകളെ ഭയക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ'സിപിഎം തണലിൽ സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന ഇർഷാദ് അലി';ഈ വൈറസുകളെ ഭയക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

English summary
High Court allows marriage registration via video conference in Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X