ചെമ്പരിക്ക ഖാസിയുടെ മരണം, തുടരന്വേഷണ കാര്യത്തില്‍ ഹൈക്കോടതി സിബിഐയോട് വിശദീകരണം തേടി
കൊച്ചി: ചെമ്പരിക്ക ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തെക്കുറിച്ച് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിന്മേല് ഹൈക്കോടതി സിബിഐയോട് വിശദീകരണം ആവശ്യപ്പെട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് സമസ്ത ഭാരവാഹി മുഹമ്മദ് ത്വയിബ് ഹുദവി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
പരപ്പ സ്വദേശിയായ പി.എ അഷ്റഫിന് മരണത്തിന് കാരണക്കാരായവരെക്കുറിച്ച് അറിയാമെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളെക്കുറിച്ച് വിവരമറിയാമെന്ന് വെളിപ്പെടുത്തുന്ന കത്ത് ഒക്ടോബര്‍ 28ന് അഷ്റഫ് സി.ബി.ഐ.ക്ക് അയച്ചിരുന്നു. അഷ്റഫ് പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നവംബര്‍ 2ന് മുഹമ്മദ് ത്വയ്ബ് ഹുദവിയും കത്തെഴുതി. എന്നിട്ടും നടപടിയുണ്ടാവാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് മുഹമ്മദ് ത്വയ്ബ് ഹുദവി ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയാണ് ചെമ്പരിക്ക കടലില്‍ ഖാസി സി.എം അബ്ദുല്ല മൗലവിയെ മരിച്ച നിലയില്‍ കണ്ടത്. ആദ്യം കേസ് അന്വേഷിച്ച സി.ബി.ഐ. സംഘം ആത്മഹത്യയെന്ന നിഗമനമടങ്ങുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ഹരജി നല്‍കിയതിനെ തുടര്‍ന്ന് വീണ്ടും സി.ബി.ഐ. അന്വേഷിച്ചു. നരഹത്യയാണെന്ന് വെളിവാകുന്ന തെളിവോ സൂചനയോ ലഭിച്ചില്ലെന്ന് വ്യക്തമാക്കി സി.ബി.ഐ സംഘം അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ഖാസിയുടെ മകന് എതിര്‍പ്പ് ഉന്നയിച്ച് എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications