റോഡ് നന്നാക്കാതെ എങ്ങനെ ടോള്‍ പിരിക്കും? ചോദ്യവുമായി ഹൈക്കോടതി
കൊച്ചി: റോഡുകളുടെ മോശം അവസ്ഥക്കെതിരെ വീണ്ടും ചോദ്യവുമായി ഹൈക്കോടതി. റോഡ് നന്നാക്കാതെ പാലിയേക്കരയില്‍ എങ്ങനെ ടോള്‍ പിരിക്കും എന്ന് ഹൈക്കോടതി ചോദിച്ചു. റോഡ് നന്നാക്കാന്‍ പുതിയ കരാറുകാരെ ഏല്‍പ്പിച്ചാല്‍ പഴയ കരാറുകാരന് ടോള്‍ പിരിക്കാന്‍ കഴിയുമോ എന്നും ഹൈക്കോടതി ആരാഞ്ഞു.
പുതിയ കരാറുകാരന് നിര്‍മാണ പ്രവൃത്തി ഏല്‍പ്പിച്ച സാഹചര്യത്തില്‍ എങ്ങനെ ആണ് പഴയ കരാറുകാരന് ടോള്‍ പിരിക്കാന്‍ കഴിയുക എന്നാണ് ഹൈക്കോടതി ചോദിച്ചത്. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയുടെ കരാര്‍ എടുത്തിരിക്കുന്നത് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ്.

അതേസമയം ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് റോഡ് കൃത്യമായി നന്നാക്കാനോ സഞ്ചാരയോഗ്യമാക്കാനോ തയ്യാറായിരുന്നില്ല. അതിനാല്‍ റോഡിലെ കുഴി അടക്കുന്നതിന് മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തി എന്ന് ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് പഴയ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് എങ്ങനെ ടോള്‍ പിരിക്കാന്‍ കഴിയും എന്ന് ഹൈക്കോടതി ടചോദിച്ചത്.
ഇക്കാര്യത്തില്‍ ദേശീയപാതാ അതോറിറ്റിയാണ് കൃത്യമായ വിശദീകരണം നല്‍കേണ്ടത്. അതേസമയം റോഡിലെ ക്രമക്കേട് സംബന്ധിച്ച പരിശോധന നടത്തിയ വിജിലന്‍സിനെ ഹൈക്കോടതിയുടെ അഭിനന്ദിച്ചു. അന്വേഷണത്തില്‍ 107 റോഡുകളില്‍ പ്രാഥമികമായി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ അറ്റകുറ്റപ്പണികളില്‍ നിന്ന് ദേശീയപാത അതോറിറ്റി വിലക്കിയിരുന്നു. ഇതോടെയാണ് ചാലക്കുടി അടിപ്പാത നിര്‍മാണം, സര്‍വീസ് റോഡ് നിര്‍മാണം, റോഡ് അറ്റകുറ്റപ്പണി തുടങ്ങി എല്ലാ ജോലികളും മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചത്.
ഇതിനുള്ള തുകയും 25 ശതമാനം പിഴയും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് ഈടാക്കുമെന്നും അറിയിച്ചിരുന്നു. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയില്‍ 17 ഇടങ്ങളിലായിരുന്നു വലിയ തോതിലുള്ള കുഴികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നത്.
ആ ചിരിക്ക് മാത്രം കൊടുക്കണം 100 മാര്‍ക്ക്; എന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താകും?
വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങിയിരുന്നു.












Click it and Unblock the Notifications