Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ കൊല്ലം തുളസി അഴിക്കുള്ളിലേക്ക്; ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി, പോലീസില്‍ മുന്നില്‍ കീഴടങ്ങണം

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമര പരിപാടികളില്‍ സജീവമായിരുന്നു സിനിമാ നടനായ കൊല്ലം തുളസി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലെ മുഖ്യപ്രാസംഗികനും തുളസിയായിരുന്നു.

ആ ചടങ്ങിനിടയിലാണ് ദേശീയ തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ട വിവാദ പരമാര്‍ശങ്ങങ്ങള്‍ കൊല്ലം തുളസി നടത്തിയത്. സംഭവത്തില്‍ പിന്നീട് കൊല്ലം തുളസി പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും പോലീസ് അദ്ദേഹത്തിനെതിരെ അപ്പോഴേക്കും നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിച്ചതോടെ തുളസി അഴിക്കുള്ളില്‍ പോവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ..

രണ്ടായി വലിച്ചു കീറണം

രണ്ടായി വലിച്ചു കീറണം

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന കൊല്ലം തുളസിയുടെ പരാമര്‍ശത്തിനെതിരെ ദേശീയ തലത്തില്‍ തന്നെ വലിയ വിമര്‍ശനമായിരുന്നു നേരിടേണ്ടിവന്നത്. സ്ത്രീകളെ രണ്ടായി വലിച്ചുകീറിയതിന് ശേഷം ഇതില്‍ ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടക്കുണം.

ജഡ്ജിമാര്‍ ശുംഭന്‍മാര്‍

ജഡ്ജിമാര്‍ ശുംഭന്‍മാര്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരിവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറയുകയുണ്ടായി. ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ ഈ പരാമര്‍ശത്തില്‍ കൊല്ലം തുളസിക്കെതിരെ ഡിവൈഎഫ്ഐ നല്‍കിയ പരാതിയില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് തുളസി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്

ആദ്യവും നിരസിച്ചു

ആദ്യവും നിരസിച്ചു

തുളസിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ആദ്യം പരിഗണച്ചിരുന്നത് കൊല്ലം പ്രസിന്‍സിപ്പല്‍ സെഷന്‍ കോടതിയായിരുന്നു. പ്രസംഗ പ്രഥമ നിരീക്ഷണത്തില്‍ തന്നെ കുറ്റകരമാണെന്ന് കണ്ടെത്തിയനാല്‍ കോടതി അന്ന് ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ജാമ്യാപേക്ഷയുമായി തുളസി കോടതിയെ സമീപിക്കുന്നത്.

കീഴടങ്ങണം

കീഴടങ്ങണം

തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച്ച പരിഗണിച്ച ഹൈക്കോടതിയും തുളസിയുടെ മാപ്പപേക്ഷയും ജാമ്യാപേക്ഷയും തള്ളുകയായിരുന്നു. കൊല്ലം തുളസി എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.

സുപ്രീംകോടതി വിധിക്കെതിരാണ്

സുപ്രീംകോടതി വിധിക്കെതിരാണ്

തുളസിയുടെ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രസംഗങ്ങള്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരാണ്. നാട്ടില്‍ അക്രമങ്ങളുണ്ടാവാന്‍ പ്രസംഗം കാരണമായെന്നും കോടതി വ്യക്തമാക്കി.

വകുപ്പുകള്‍

വകുപ്പുകള്‍

ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയില്‍ മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കല്‍ അസഭ്യം പറയല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കനുസൃതമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്യാന്‍ നീക്കം

അറസ്റ്റ് ചെയ്യാന്‍ നീക്കം

തുളസിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തള്ളിയതിന് പിന്നാലെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയിരുന്നു. തുളസിയെ തേടി പോലീസ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നെങ്കിലും തുളസി അപ്പോഴേക്കും അവിടുന്ന് മാറിയിരുന്നു.

സൂചന

സൂചന

കൊല്ലം കോടതി ജാമ്യം നിഷേധിച്ചതോടെ കൊല്ലം തുളസിയെ പോലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാമെന്ന് സൂചനയുണ്ടായിരുന്നു. അറസ്റ്റിന് ശേഷവും ജാമ്യം ലഭിച്ചില്ലെങ്കില്‍ റിമാന്‍ഡിലാവാനായിരുന്നു സാധ്യത. ഇത് മുന്‍കൂട്ടി കണ്ടായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തുളസി ഹൈക്കോടതിയെ സമീപിച്ചത്

മാപ്പ്

മാപ്പ്

വിവാദ പരമാര്‍ശത്തില്‍ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. ഭക്തി മൂത്ത് പറഞ്ഞുപോയതാണ്. ആ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പുപറയുന്നുവെന്നുമായിരുന്നു കൊല്ലം തുളസി വ്യക്തമാക്കിയത്.

അയ്യപ്പ സ്വാമി എന്റെ ദൈവമാണ്

അയ്യപ്പ സ്വാമി എന്റെ ദൈവമാണ്

വിവാദ പരമാര്‍ശത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തതിന് പിന്നാലെയായിരുന്നു തുളസിയുടെ മാപ്പപേക്ഷ. 'അതൊരു അബദ്ധ പ്രയോഗമാണ്. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പരാമര്‍ശം ആണത്. അയ്യപ്പ സ്വാമി എന്റെ ദൈവമാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കും. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു താന്‍ പങ്കു വച്ചതെന്നും കൊല്ലം തുളസി വിശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+