കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ വിലക്കി ഹൈക്കോടതി

Google Oneindia Malayalam News

തിരുവനന്തപുരം:അര്‍ധ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക്‌ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അധ്യാപകര്‍ക്ക്‌ മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന്‌ വിരുദ്ധമാണ്‌ അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതിയുടെ നടപടി. കഴിഞ്ഞ പത്ത്‌ വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ്‌ ചീഫ്‌ ജസ്റ്റിസ്‌ അധ്യാക്ഷനായ ഡിവിഷന്‍ ബഞ്ചാണ്‌ നിര്‍ണായക ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകര്‍ക്ക്‌ മത്സരിക്കാന്‍ സാധിക്കാതെ വരും. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്‌ ഉത്തരവ്‌ ബാധകമാകില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

high court

1951ലെ നിയസഭാ ചട്ടത്തിലാണ്‌ ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്‌. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങലില്‍ അല്ലാത്തവര്‍ക്ക്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശം നല്‍കിയിരിക്കുന്ന ഉപവകുപ്പ്‌ ഹൈക്കോടതി പൂര്‍ണമായും റദ്ദാക്കി.

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

English summary
high court banned aided school teachers from election candidateship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X