കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിവേഗ ബസുകളിൽ 'നിന്ന് യാത്ര ചെയ്യുന്നതിന്' വിലക്ക്! കെഎസ്ആർടിസിക്കും സ്വകാര്യ ബസുകൾക്കും ബാധകം...

പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് നിന്ന് യാത്ര ചെയ്യുന്നത് വിലക്കി ഉത്തരവിട്ടിരിക്കുന്നത്.

Google Oneindia Malayalam News

Recommended Video

cmsvideo
ഇനി നിന്നും യാത്ര ചെയ്യാനാകാതെ ആനവണ്ടി കിതയ്ക്കുന്നു | Oneindia Malayalam

കൊച്ചി: ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യുന്നയാൾക്ക് ഇരുന്ന് യാത്ര ചെയ്യാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.

കെഎസ്ആർടിസി, സ്വകാര്യ മേഖലകളിൽ സർവ്വീസ് നടത്തുന്ന എല്ലാ അതിവേഗ സർവ്വീസുകൾക്കും ഉത്തരവ് ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് നിന്ന് യാത്ര ചെയ്യുന്നത് വിലക്കി ഉത്തരവിട്ടിരിക്കുന്നത്.

ksrtc

ബസ് ചാർജ് വർദ്ധനവ് മരവിപ്പിക്കുക, മോട്ടോർ വാഹന ചട്ടം കൃത്യമായി പാലിക്കാൻ നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാലാ സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ബസ് ചാർജ് വർദ്ധനവ് മരവിപ്പിക്കണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. മോട്ടോർ വാഹന നിയമം കർശനമായി പാലിക്കണമെന്ന് സർക്കാരിന് നിർദേശം നൽകി. അതേസമയം, ഹ്രസ്വദൂര യാത്രക്കാരാണ് അതിവേഗ സർവീസുകളിൽ നിന്ന് യാത്രചെയ്യുന്നതെന്നാണ് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വേണമെങ്കിൽ സംസ്ഥാന സർക്കാരിന് മോട്ടോർ വാഹന നിയമം ഭേഗഗതി ചെയ്യാമെന്നും നിർദേശിച്ചു.

കെഎസ്ആർടിസി ബസ് 'പ്രസവമുറിയായി'! വയനാട്ടിൽ ആദിവാസി യുവതിക്ക് ബസിനുള്ളിൽ സുഖപ്രസവം...കെഎസ്ആർടിസി ബസ് 'പ്രസവമുറിയായി'! വയനാട്ടിൽ ആദിവാസി യുവതിക്ക് ബസിനുള്ളിൽ സുഖപ്രസവം...

ഗർഭിണിയായ വിദ്യാർത്ഥിനിയെ ഡാൻസ് കളിപ്പിച്ചു! പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് സത്യവാങ്മൂലം... ഗർഭിണിയായ വിദ്യാർത്ഥിനിയെ ഡാൻസ് കളിപ്പിച്ചു! പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് സത്യവാങ്മൂലം...

സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം... സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം...

English summary
high court banned standing passengers in super fast,express bus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X