കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസ് കെട്ടിച്ചമച്ചവരെ വെറുതെ വിടരുത്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതായിരുന്നുവെന്ന് വ്യക്തമായിട്ട് നാളുകള്‍ ഏറെയായി. ആ കേസ് കെട്ടിച്ചമച്ച് ഒരുപാടുപേരുടെ ജീവിതം നശിപ്പിച്ചവരെ വെറുതെ വിടണോ... വേണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഹൈക്കോടതി ഇതിനെ അംഗീകരിക്കുന്നില്ല.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തവ് ഹൈക്കോടതി റദ്ദാക്കി. മൂന്ന് മാസത്തിനകം തീരുമാനം പുന:പരിശോധിക്കണം എന്നും കോടതി ഉത്തരവിട്ടു.

Nambi Narayanan

നീതിയുടെ വിജയം എന്നാണ് കേസില്‍ പെട്ട് ജീവ്തം നഷ്ടപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പ്രതികരിച്ചത്. കുറ്റക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്പി നാരായണന്‍ തന്നെയാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്.

ഐഎസ്ആര്‍ഒയുടെ ക്രയോജനിക് സാങ്കേതിക വിദ്യ കടത്തിയെന്നായിരുന്നു നമ്പി നാരായണനെതിരെയുള്ള ആരോപണം. ഇതില്‍ രണ്ട് മാലി വനിതകളുടെ പേരുകൂടി ചേര്‍ത്തതോടെ മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷിച്ചു. എന്നാല്‍ പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. 1998 ല്‍ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റ വിമുക്തനാക്കുകയും ചെയ്തു.

സിബി മാത്യൂസ്, വിജയന്‍, ജോഷ്വാ തുടങ്ങിയ ഉദ്യോഗസ്ഥരായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെതിരെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ചാരക്കേസ് എന്നും ആരോപണം ഉണ്ട്.

English summary
High Court cancelled Government order to protect ISRO Spy case investigation officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X