വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി!! മാധ്യമങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം!!
നിയന്ത്രിക്കാന്‍ മാത്രമാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. മാധ്യമങ്ങളെ രൂക്ഷ ഭാഷയില്‍ തന്നെ കോടതി വിമര്‍ശിച്ചു.
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റാന്‍ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി.ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളില്‍ വ്യക്തത വരുത്തിയാണ് ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്.
നിയന്ത്രിക്കാന്‍ മാത്രമാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. മാധ്യമങ്ങളെ രൂക്ഷ ഭാഷയില്‍ തന്നെ കോടതി വിമര്‍ശിച്ചു.

അമിതാധികാരം കാണിക്കുന്നു
ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് വിജിലന്‍സ് ഡയറക്ടറെ നിയന്ത്രിക്കുന്ന കാര്യം പറഞ്ഞതെന്ന് കോടതി പറയുന്നു. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിച്ചതിനെയാണ് വിമര്‍ശിച്ചതെന്ന് കോടതി പറയുന്നു. അതല്ലാതെ മാധ്യമ വാര്‍ത്തകളില്‍ പറയുന്നത് പോലെ വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

വ്യക്തത വരുത്തി
അമിതാധികാരം കാണിക്കുന്ന വിജിലന്‍സിനെ നിയന്ത്രിക്കാത്തതെന്തെന്നാണ് ചോദിച്ചത്. നിയന്ത്രിക്കാന്‍ പേടിയുണ്ടോയെന്നും ചോദിച്ചു. ഇതിനര്‍ഥം വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്നാണോയെന്നും കോടതി ചോദിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ കോടതി വീണ്ടും വ്യക്തത വരുത്തിയത്.

അതൃപ്തി
വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് കോടതി പറഞ്ഞതായി ആരെങ്കിലും കേട്ടിരുന്നോയെന്ന് കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷകരോട് കോടതി ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് മാധ്യമ വാര്‍ത്തകളിലെ അതൃപ്തി കോടതി വ്യക്തമാക്കിയത്. ഏതു സാഹചര്യത്തിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ലെന്നും കോടതി.

അവഹേളിച്ചു
വിജിലന്‍സ് ഡയറക്ടറെ നിയന്ത്രിക്കണമെന്ന് പറഞ്ഞതിനെ മറ്റൊരു കേസുമായി താരതമ്യപ്പെടുത്തിയത് തെറ്റാണെന്ന് കോടതി പറയുന്നു. ഇത് കോടതിയലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കി. കേസുകള്‍ കേള്‍ക്കാനും വിധിക്കാനും കോടതിക്ക് അറിയാമെന്നും കോടതി പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെ അഭിഭാഷകന്‍ കോടതിയെ അവഹേളിച്ചതായും കോടതി വ്യക്തമാക്കി. ഇതാണോ മാധ്യമ പ്രവര്‍ത്തനമെന്നും കോടതി ചോദിക്കുന്നു.

ഇടപെടുന്നില്ല
ജേക്കബ് തോമസിനെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍മേലുളള നടപടിയില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. അത് കോടതിക്ക് തീരുമാനിക്കാനാകില്ലെന്നും കോടതി. ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പിണറായിക്ക് തലവേദന
വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി പല തവണ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജേക്കബ് തോമസിനെ മാറ്റിയിരുന്നു. ബാര്‍കോഴ, ഇപി ജയരാജന്‍ കേസ് എന്നിവയിലെല്ലാം രീഖ്, വിമര്‍ശനം തന്നെ നടത്തിയിരുന്നു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോയെന്നും വിജിലന്‍സിന് പ്രവര്‍ത്തിക്കാന്‍ മാര്‍ഗ നിര്‍ദേശം ഉണ്ടാക്കണമെന്നും പറഞ്ഞിരുന്നു.












Click it and Unblock the Notifications