ഇനി ഓൺലൈൻ ടാക്സികളെ തടയുന്നവർക്ക് ഉഗ്രൻ പണി കിട്ടും; ഇത് കോടതി ഉത്തരവാണ്
കൊച്ചി; സംസ്ഥാനത്തെ ഓണ്‍ലൈൻ ടാക്സികളുടെ പ്രവർത്തനം തടയാനാവില്ലെന്ന് ഹൈക്കോടതി. ടാക്സികളുടെ പ്രവർത്തനം തടയപ്പെടുത്തുന്ന സാഹചര്യത്തിൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ടാക്സി ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ബി ചിദംബരമാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
ഏതു തൊഴിൽ ചെയ്യാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഡ്രൈവര്‍മാർക്ക് ആവശ്യമായ സുരക്ഷ നൽകണമെന്ന് പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ടാക്സികളിൽ യാത്രക്കാരെ കയറ്റുന്നതിൽ തടസ്സമില്ലെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.

ഇങ്ങനെ തടസ്സമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെറ്റ് പോലീസുകാർക്ക് ഡിജിപി ആവശ്യമായ നിർദേശം നൽകണമെന്നും കോടതി നിർദേശിച്ചു.
നേരത്തെ നിരവധി തവണ ഓല, യൂബർ ടാക്സികൾക്ക് യാത്രക്കാരെ കയറ്റുന്നതിൽ തടസ്സം നേരിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഓല സമർപ്പിച്ച ഹർജിയിലാണ്കോ ടതി ഉത്തരവ്.












Click it and Unblock the Notifications