കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്പുണിത്തുറയിലെ ഘർവാപസി കേന്ദ്രം; കേരളത്തിലും റാം റഹീം സിങ് വേണോ? എല്ലാം വെളിച്ചത്താകും?...

ഹർജിയിൽ തൃപ്പുണിത്തുറ ശിവശക്തി യോഗാ സെന്ററിനെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശിച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: ഘർവാപസി കേന്ദ്രമെന്ന ആരോപണമുയർന്ന തൃപ്പുണിത്തുറയിലെ യോഗാ സെന്ററിനെതിരെ ഹൈക്കോടതി. കേരളത്തിലും ഒരു റാം റഹീം സിങ് വേണമോയെന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തെ സമാന സ്ഥാപനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

പ്രവാസികൾക്ക് നല്ലകാലം! ഷാർജയിൽ മലയാളികൾക്ക് ഫാമിലി സിറ്റി! വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുംപ്രവാസികൾക്ക് നല്ലകാലം! ഷാർജയിൽ മലയാളികൾക്ക് ഫാമിലി സിറ്റി! വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും

മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു! മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു!

തൃപ്പുണിത്തുറ ശിവശക്തി യോഗാ സെന്ററിൽ മിശ്രവിവാഹം കഴിച്ചവരെയും മതം മാറിയവരെയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുന്നുവെന്ന് ആരോപിച്ച് തൃശൂർ സ്വദേശിയായ യുവതി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സുപ്രധാനമായ നിരീക്ഷണങ്ങൾ നടത്തിയത്. ഹർജിയിൽ തൃപ്പുണിത്തുറ ശിവശക്തി യോഗാ സെന്ററിനെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശിച്ചു.

കോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരുംകോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരും

ആയുർവേദ ഡോക്ടർ....

ആയുർവേദ ഡോക്ടർ....

തൃശൂർ സ്വദേശിനിയായ ആയുർവേദ ഡോക്ടറാണ് തൃപ്പുണിത്തുറ ശിവശക്തി യോഗാ സെന്ററിൽ ഘർവാപസി കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. മീഡിയ വൺ ചാനലിലൂടെയാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

65 പെൺകുട്ടികൾ...

65 പെൺകുട്ടികൾ...

തൃപ്പുണിത്തുറയിൽ പ്രവർത്തിക്കുന്ന യോഗാ സെന്ററിൽ 65 പെൺകുട്ടികൾ തടവിലാണെന്നും, ഇവരിൽ പലരും ലൈംഗിക ചൂഷണമുൾപ്പെടെയുള്ള പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

ആതിരയും...

ആതിരയും...

ഹിന്ദു മതത്തിൽ നിന്നും മാറി ഇസ്ലാം മതം സ്വീകരിച്ച്, പിന്നീട് വീണ്ടും ഹിന്ദുവായ കാസർകോട് സ്വദേശിനി ആതിര തൃപ്പുണിത്തുറയിലെ ഘർവാപസി കേന്ദ്രത്തിലുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.

പരാതി...

പരാതി...

തൃപ്പുണിത്തുറയിൽ യോഗാ സെന്ററിന്റെ മറവിൽ നടക്കുന്ന ഘർവാപസി കേന്ദ്രത്തിനെതിരെ യുവതിയുടെ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കേരളത്തിലും റാം റഹീം സിങിനെ പോലെയുള്ളവർ വേണോയെന്ന് ഹൈക്കോടതി ചോദിച്ചത്.

അന്വേഷണം...

അന്വേഷണം...

തടവിലാക്കപ്പെട്ട പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണം നടത്തി വിശദാംശങ്ങൾ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കക്ഷി ചേർക്കും...

കക്ഷി ചേർക്കും...

അതേസമയം, കേസിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തൃപ്പുണിത്തുറ ശിവശക്തി യോഗാ സെന്ററിനെ കേസിൽ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശം നൽകി.

English summary
high court considered woman's complaint against tripunithura ghar vapasi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X