Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ജിക്കാര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം; ബിജെപി സര്‍ക്കുലറുമായി എജി, അറസ്റ്റ് വിഷയമല്ല

കൊച്ചി: ശബരിമലയിലെ പ്രശ്‌നങ്ങളില്‍ ഹര്‍ജിക്കാര്‍ക്കും പങ്കുണ്ടെന്ന് ഹൈക്കോടതി. ശബരിമല പോലീസ് നടപടിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പോലീസ് നടപടിയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച ശേഷമാണ് ഹൈക്കോടതി ഹര്‍ജിക്കാരെയും കുറ്റപ്പെടുത്തിയത്.

Sab

വിശ്വാസികളെ തടയാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയത് എന്നാണ് പോലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി ചോദിച്ചത്. തുടര്‍ന്ന് നടന്ന വാദത്തിനിടെയാണ് കോടതി ഹര്‍ജിക്കാരെയും വിമര്‍ശിച്ചത്. എന്നാല്‍ ശബരിമലയിലെ സമയ നിയന്ത്രണത്തെ ഹൈക്കോടതി ശരിവച്ചു.

ദര്‍ശനം കഴിഞ്ഞവര്‍ മാറിക്കൊടുക്കണം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

പ്രത്യേക വരി, പ്രത്യേക ദിവസം മാത്രം ദര്‍ശനം എന്നീ സാധ്യതകളും പരിശോധിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സന്നിധാനത്ത് നടന്ന സംഭവങ്ങള്‍ സംബന്ധിച്ച് പോലീസ് മേധാവി സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

അറസ്റ്റ് വിഷയമല്ല. പോലീസ് നടപടിക്ക് നിര്‍ദേശിച്ചത് ആരാണെന്ന് അറിയണം. ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടാണ് പരിഗണിക്കുന്നത്. നെയ്യഭിഷേകത്തിന് എത്തുന്നവരെ രാത്രി തിരിച്ചയക്കരുതെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് എജി കോടതിയെ ബോധിപ്പിച്ചു. സംഘമായി എത്തണമെന്ന ബിജെപി സര്‍ക്കുലര്‍ എജി കോടതിയില്‍ സമര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+