കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ വെള്ളക്കെട്ട്; രൂക്ഷ വിമർശനം... കൊച്ചി നഗരസഭയെ പിരിചച്ചുവിട്ടുകൂടെയെന്ന് ഹൈക്കോടതി!

Google Oneindia Malayalam News

കൊച്ചി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്നും ഹൈക്കോടതി ചോദിച്ചു. ഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നഗരസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

കോട്ടയത്ത് പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ; ചികിത്സിക്കാതെ തിരിച്ചയച്ച് സർക്കാർ‌ ആശുപത്രി ജീവനക്കാർ, പ്രസവം പെരുവഴിയിൽ!കോട്ടയത്ത് പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ; ചികിത്സിക്കാതെ തിരിച്ചയച്ച് സർക്കാർ‌ ആശുപത്രി ജീവനക്കാർ, പ്രസവം പെരുവഴിയിൽ!

സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി സംഗപ്പൂരാക്കണമെന്നില്ല, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനാകണംം. ചെളി നീക്കാൻ കോടികളാണ് കോർപ്പറേഷൻ കളയുന്നതെന്നും ഹൈക്കോടതി വിലയിരുത്തി. സർക്കാരിന്റെ വിശദീകരണം അഡ്വക്കറ്റഅ ജനറൽ ബുധാനാഴ്ച നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

Kerala High Court

എന്നാൽ കൊച്ചിയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍ രംഗത്തെത്തുകയായിരുന്നു. വെള്ളക്കെട്ട് പ്രശ്നത്തില്‍ കോര്‍പ്പറേഷനെ പഴിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടതായിരുന്നുവെന്നുമാണ് മേയര്‍ കുറ്റപ്പെടുത്തിയത്.

ഇപ്പോള്‍ നഗരത്തില്‍ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥര്‍ ആണ്. അതാണ് നഗരത്തെ വെള്ളത്തില്‍ മുക്കിയത്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് സ്വാഭാവികം മാത്രമാണ്. സര്‍ക്കാര്‍ ഇടപെട്ട് നടത്തിയപ്പോള്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതായിരുന്നുവെന്നും മേയർ പറഞ്ഞു. കൊച്ചി മെട്രോ നിർമിച്ച കാനകളിൽ മാലിന്യ മടിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും മേയർ പ്രതികരിച്ചു.

English summary
High Court criticise Kochi Municipal Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X