സൂര്യനെല്ലി:കീഴ്ക്കോടതിക്ക് ഹൈക്കോടതി വിമര്‍ശനം
കൊച്ചി: രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യനെ സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ കുറ്റ വിമുക്തനാക്കിയ കീഴ്ക്കോടതി നടപടിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാതെ കീഴ്ക്കോടതി വിധി പറഞ്ഞത് ക്രിമിനല്‍ ചട്ടങ്ങളുടെ ലഘനമാണെന്നും ഹൈക്കോടതി വിലയിരുത്തി. സൂര്യനെല്ലി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പീഡനത്തിരയായ പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കേസിലെ പ്രതിയായ ധര്മരാജന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കണം എന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കുമളിയിലെ റസ്റ്റ് ഹൗസില്‍ പിജെ കുര്യനെ താനാണ് കൊണ്ടുവന്നത് എന്നതായിരുന്നു ധര്‍മ രാജന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ പിജെ കുര്യനെതിരെ പെണ്‍കുട്ടി നല്കിയ ഹര്‍ജി തൊടുപുഴ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ വിധി റദ്ദാക്കണം എന്നും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിജെ കുര്യനെ കേസില്‍ കുറ്റ വിമുക്തനാക്കിയ മുന്‍ ഹൈക്കോടതി വിധിയും റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കേസ് പുന:പരിശോധിച്ച് പിജെ കുര്യനെ പ്രതി ചേര്‍ക്കുന്നതില്‍ ഒരു പാട് നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഹര്‍ജി ഡിവിഷന് ബഞ്ചതിന് കൈമാറി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications