കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യനെ കല്ലെറിയാന്‍ 1000 പേരുടെ ഗൂഢാലോചനയോ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കേരള ഹൈക്കോടതി എന്നല്ല സാമാന്യ ബോധമുള്ള ഏതൊരാളും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് ഇത്- ഒരാളെ കല്ലെറിയുന്നതിന് 1000 പേര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തണോ...?

സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് കല്ലേറ് കൊണ്ട സംഭവത്തില്‍ നടത്തിയ പോലീസ് അന്വേഷണം എത്രത്തോളം പ്രഹസനമായിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഹൈക്കോടതിക്ക് പോലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ടി വന്ന സംഭവം. അന്വേഷണത്തില്‍ കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

CM Stone

മുഖ്യമന്ത്രിക്ക് കല്ലേറ് കൊണ്ട സംഭവം അന്വേഷിക്കുന്നതില്‍ പോലീസിന് എന്തെങ്കിലും ബാഹ്യ സമ്മര്‍ദ്ദമോ ഇടപെടലോ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. യഥാര്‍ത്ഥ പ്രതികളെ ഇതുവരേയും കണ്ടെത്താത്ത സാഹചര്യത്തില്‍ 1000 പേര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ആരാഞ്ഞു.

അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയില്‍ അല്ല പുരോഗമിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ കോടതിയുടെ ഭാഗത്ത് നിന്ന് വീണ്ടും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി സൂചിപ്പിച്ചു. കേസിലെ പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

2013 ഒകടോബര്‍ 27 നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കണ്ണൂരില്‍ സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. കല്ലേറില്‍ നെറ്റിയില്‍ ചെറിയ മുറിവും നെഞ്ചില്‍ ക്ഷതവും ഏറ്റ മുഖ്യമന്ത്രി ഒരു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

കേസില്‍ ഇടത് നേതാക്കളേയും പ്രവര്‍ത്തകരേയും മനപ്പൂര്‍വ്വം കുടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു.

English summary
Chief Minister, Oommen Chandy, stone pelting, case, enquiry, criticise, unsatisfactory, High Court, investigating team, conspiracy, Kochi,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X