കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുനിയമന വിവാദം: ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, പികെ ഫിറോസിന് കോടതിയുടെ വിമര്‍ശനം

Google Oneindia Malayalam News

കൊച്ചി: മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിവാദം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നാണ് കേസ് പരഗണക്കവെ കോടതി അഭിപ്രായപ്പെട്ടത്. ഫിറോസ് നല്‍കിയ പരാതിയില്‍ അഴിമതി നിരോധന നിയമപ്രക്രാരം കേസെടുക്കാനുള്ള കഴമ്പില്ലെന്നു വിജിലന്‍സും കോടതിയെ അറിയിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് പറയുകയാണെങ്കില്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടി വരികയാണോ ഫിറോസ് ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.

<strong>288 ല്‍ 40 സീറ്റ് മാത്രം കോണ്‍ഗ്രസിന് നല്‍കാം; വിബിഎയുടെ വിചിത്ര വാഗ്ദാനം,സാധ്യമല്ലെന്ന് കോണ്‍ഗ്രസ്</strong>288 ല്‍ 40 സീറ്റ് മാത്രം കോണ്‍ഗ്രസിന് നല്‍കാം; വിബിഎയുടെ വിചിത്ര വാഗ്ദാനം,സാധ്യമല്ലെന്ന് കോണ്‍ഗ്രസ്

ചട്ടങ്ങള്‍ മറികടന്ന് കെടി ജലീല്‍ ബന്ധുനിയമനം നടത്തിയെന്നായിരുന്നു പികെ ഫിറോസിന്‍റെ പരാതി. മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ ടി അദീബിനെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കെ ഡെപ്യൂട്ടേഷനില്‍ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചതായിരുന്നു ഫിറോസിന്‍റെ പരാതിക്ക് ആധാരം. ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

pkfiros-

രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് ഫിറോസിനോട് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നുമായിരുന്നു കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ ഫിറോസിനോട് കോടതി ചോദിച്ചു. കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം ഫിറോസ് സമര്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. രണ്ട് തവണ കോടതി സമയം അനുവദിച്ചിരുന്നു. ഫിറോസ് വീണ്ടും സമയം തേടിയതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്.

English summary
High court criticises PK Firos in KT Jaleel issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X