ശബരിമല പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ വിവാദ ഫോട്ടോഷൂട്ട്: രൂക്ഷവിമർശനവുമായി ഹൈക്കോടതി
പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ വിവാദ ഫോട്ടോഷൂട്ടില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഹൈക്കോതിയുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. പതിനെട്ടാം പടിയോട് പുറംതിരിഞ്ഞ് നിന്നുള്ള ഫോട്ടോഷൂട്ടിനെതിരെ വലിയ വിമർശനം സമൂഹ്യ മാധ്യമങ്ങളില്‍ ഉയർന്നിരുന്നു.
ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരില്‍ നിന്നും ഭക്ഷണത്തിന് നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്ന കച്ചവട സ്ഥാനങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി വാക്കാല്‍ നിർദേശിച്ചു. ഫോട്ടോഷൂട്ട് വിവാദത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എ ഡി ജി പി സന്നിധാനം സ്പെഷ്യല്‍ ഓഫീസറോഡ് വിഷയത്തില്‍ റിപ്പോർട്ട് തേടി.

അതേസമയം, സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഒരേസമയം പരിശോധന സ്ക്വാഡുകളെ വിന്യസിച്ച് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. സന്നിധാനത്ത് മാത്രമായി 35 റെയ്ഡുകളാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സംഘടിപ്പിച്ചത്. 238 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തു 47,600 രൂപ പിഴയും ചുമത്തി.725 ഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
പാൻമസാല,സിഗരറ്റ് എന്നിവയുടെ ഉപയോഗമാണ് കൂടുതലും കണ്ടെത്തിയത്.മണ്ഡകാലം കണക്കിലെടുത്തു നിലയ്ക്കലും ,പമ്പയിലും ,സന്നിധാനത്തും എക്സൈസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ മറ്റു വകുപ്പുകളുമായി ചേർന്ന് സംയുകത പരിശോധനകളും നടത്തുന്നുണ്ട്. അതിഥി തൊഴിലാളി ക്യാമ്പുകളും കടകളും കേന്ദ്രീകരിച്ച് പരിശോധനകൾ വ്യാപകമായി നടത്തിവരുന്നു.വരുംദിവസനങ്ങളിൽ കൂടുതൽ സംയുകത റെയ്‌ഡുകൾ സംഘടിപ്പിക്കുമെന്ന് എക്സൈസ് അധികൃത വ്യക്തമാക്കി. ലഹരിമുക്തമായ മണ്ഡല കാലം ഒരുക്കുക ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് എക്സൈസ് നടത്തി വരുന്നത്.
അന്നദാന മണ്ഡപത്തിൽ തിരക്കേറുന്നു
ശബരിമലയിൽ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും ഭക്ഷണം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ് ദേവസ്വം ബോർഡ്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനങ്ങൾ രാവിലെ ആറുമണി മുതൽ ആരംഭിക്കുന്നു. 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും.ഉച്ചയ്ക്ക് 12 മുതൽ 3:30 വരെയാണ് ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണം.
രാത്രി 6:30 മുതൽ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെ അത്താഴവും നൽകുന്നുണ്ട്. ഒരേ സമയം 1000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഭക്തജനതിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉൾക്കൊള്ളാവുന്ന വിധത്തിൽ ക്രമീകരിക്കാൻ കഴിയും. ഭക്ഷണ അവശിഷ്ടങ്ങൾ അതത് സമയത്ത് തന്നെ പവിത്രം ശബരിമലയുടെ വോളന്റീയർമാർ ഇൻസിനറേറ്ററിൽ എത്തിക്കുന്നുണ്ട്.50 സ്ഥിരം സ്റ്റാഫുകളും 200 ദിവസവേതനക്കാരും ചേർന്നാണ് ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഭക്ഷണം ഒരുക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications