കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കേസ്: ഡ്രൈവറെ സ്ത്രീകള്‍ ആക്രമിച്ച കേസില്‍ പോലീസ് വെട്ടില്‍

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ സ്ത്രീകള്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുവതികള്‍ നല്‍കിയ പരാതിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ഷെഫീക്കിനെതിരെ കേസെടുത്തത് അനാവശ്യമെന്നാണ് കോടതി പറഞ്ഞത്. തനിക്കെതിരായ കേസില്‍ ഷെഫീഖ് നല്‍കിയ കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

യുവതിയുടെ പരാതിയില്‍ ഷെഫീഖിനെതിരെ കേസെടുത്ത മരട് പോലീസിനെതിരെയായിരുന്നു കോടതിയുടെ വിമര്‍ശനം. മരട് എസ്‌ഐയെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. യുവതികള്‍ നല്‍കിയ പരാതിയില്‍ ഷെഫീഖിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസാണ് എടുത്തിരിക്കുന്നത്.


ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

സ്ത്രീകളുടെ പരാതിയില്‍ ഷെഫീഖിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസാണ് ചുമത്തിയിരുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

പോലീസിന് രൂക്ഷ വിമര്‍ശനം

പോലീസിന് രൂക്ഷ വിമര്‍ശനം

ഷെഫീഖിനെതിരെ കേസെടുത്ത മരട് എസ്‌ഐയെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. ഷെഫീക്കിനെതിരായ കേസ് അനാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മതിയായ തെളിവില്ല

മതിയായ തെളിവില്ല

മതിയായ തെളിവോ സാഹചര്യമോ ഇല്ലാതെയാണ് ഷെഫീഖിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പരാതിയില്‍ ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്ന് പറയുന്നില്ലെന്നും അതിനാല്‍ ജാമ്യം ലഭിക്കുന്ന കേസ് മാത്രമേ ചുമത്താവൂ എന്നും കോടതി.

മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം

മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം

ഡ്രൈവര്‍ ഷെഫീഖിന് ജാമ്യത്തിനായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണണെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ 19ന്

കഴിഞ്ഞ 19ന്

കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വൈറ്റിലയില്‍ വച്ച് യുവതികള്‍ യൂബര്‍ ടാക്‌സി ഡ്രൈവറായ ഷെഫീഖിനെ മര്‍ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്യുകയായിരുന്നു.

നിസാര വകുപ്പ്

നിസാര വകുപ്പ്

പോലീസ് എത്തി കസ്റ്റഡിയിലെടുത്ത യുവതികള്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇതിനു പിന്നാലെ സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെഫീഖിനെതിരെ കേസെടുത്തത്. ഇതോടെ പ്രതിഷേധം ശക്തമായി.

വാക്കു തര്‍ക്കത്തിനിടെ

വാക്കു തര്‍ക്കത്തിനിടെ

പൂള്‍ ടാക്‌സി പ്രകാരം ബുക്ക് ചെയ്തപ്പോള്‍ എത്തിയ കാറില്‍ മറ്റൊരു യാത്രക്കാരന്‍ ഉണ്ടായിരുന്നത് യുവതികള്‍ ചോദ്യെ ചെയ്തു. എന്നാല്‍ പൂള്‍ ടാക്‌സി പ്രകാരം കാറില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടാകുമെന്നും നിവിലുള്ള യാത്രക്കാരനെ മാറ്റാനാകില്ലെന്നും ഡ്രൈവര്‍ നിലപാടെടുത്തതോടെ വാക്ക് തര്‍ക്കം മൂര്‍ച്ഛിച്ചു. ഇതിനിടെ പ്രകോപിതരായ സ്ത്രീകള്‍ ഷെഫീഖിനെ മര്‍ദിക്കുകയായിരുന്നു.

English summary
highcourt criticism police for take case against online taxi driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X