കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനം... കൊച്ചി കോർപ്പറേഷന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തിയും കൊച്ചി കോർപ്പറേഷനെ വിമർശിച്ചും വീണ്ടും ഹൈക്കോടതി. വെള്ളക്കെട്ട് വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടാത്തത് കൊണ്ടാണ് ഹൈക്കോടതി ഇടപെട്ടതെന്ന് പറഞ്ഞ കോടതി മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്നും ചോദിച്ചു. ദൗത്യത്തിലേർപ്പെട്ട കളക്ടർ, പോലീസ് ഉദ്യോഗസ്ഥർ, കെഎസ്ഇബി ജീവനക്കാർ എന്നിവരെ അഭിനന്ദിക്കണമെന്നും കോടതി പറഞ്ഞു.

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ, ചൈൽഡ് പ്രോനോഗ്രാഫി, ദേശീയതയെ അപമാനിക്കൽ.... എല്ലാ കാര്യത്തിലും ഒന്നാമത്!!കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ, ചൈൽഡ് പ്രോനോഗ്രാഫി, ദേശീയതയെ അപമാനിക്കൽ.... എല്ലാ കാര്യത്തിലും ഒന്നാമത്!!

നഗരത്തിലെ വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തത്, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടര്‍ രംഗത്തിറങ്ങിയത്. ഇല്ലെങ്കിൽ എന്താകുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്നും കോ
തി ചോദിച്ചു. വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടായതെന്ന കൊച്ചി മേയര്‍ സൗമിനി ജെയിനിന്റെ പ്രതികരണം ഹൈക്കോടതി തള്ളുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഓടകളിലെ തടസം നീക്കിയപ്പോള്‍ വെള്ളക്കെട്ട് മാറിയത് നഗരസഭ കണ്ടോ എന്ന് കോടതി ചോദിച്ചു.

Kerala High Court

കോടതി ഇന്നലെ സംസാരിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ജില്ലാ കളക്ടറെ അധ്യക്ഷനാക്കി ഒരു ദൗത്യസംഘം രൂപീകരിച്ചുകൂടേയെന്നും കോടതി ചോദിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി എന്തൊക്കെ ചെയ്യാനാവുമെന്ന് കാണിച്ച് വിശദമായി റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ആ റിപ്പോർട്ടിൻമേലാണ് വീണ്ടും കോടതി കോർപ്പറേഷനെതിരെ വിമർശനം ഉന്നയിച്ചത്.

4 മണിക്ക് കോർപ്പറേഷനോട് പറഞ്ഞിട്ടും അവർ 8 മണി ആയിട്ടും ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി. പ്രശ്നത്തിന് ഉടനെ പരിഹാരമുണ്ടാകുമെന്ന് അഡ്വക്കര്റ് ജനറൽ കോടയിതിൽ അറിയിച്ചു. അതിശക്ത മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് കോർപ്പറേഷൻ വാദിച്ചപ്പോൾ മഴയാണ് കാരണമെങ്കിൽ തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. കോർപ്പറേഷനെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോർപ്പറേഷന് ഒറ്റയ്ക്ക് കാര്യങ്ങൾ നടത്താൻ ആവില്ല എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ കാര്യം ആണെന്നു കോടതി പറഞ്ഞു. ഇപ്പോൾ എങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ എന്നും കോടതി പരിഹസിച്ചു.

English summary
High Court criticized Cochin corporation again on water logging issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X