കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌കരണം; സര്‍ക്കാരിനെതിരെ ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള പരിഷ്‌കരണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളില്‍ ആറും എട്ടും വര്‍ഷം എടുത്ത് ശമ്പളം പരിഷ്‌കരിക്കുമ്പോള്‍ കേരളത്തില്‍ നാലര വര്‍ഷം കൂടുമ്പോഴാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ നീക്കമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

kerala

ഒരു കോടതി അലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഇതുമായി ബന്ധപ്പെട്ട വിമര്‍ശനം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ ആറും എട്ടും വര്‍ഷം എടുത്താണ് ശമ്പളം പരിഷ്‌കരിക്കുന്നത്. കേരളത്തില്‍ ഇത് നാലര വര്‍ഷം. സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്ത് വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

'ഐറ്റം' പരാമര്‍ശം നിര്‍ഭാഗ്യകരം, ഭാഷ വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ല; കമല്‍നാഥിനെതിരെ രാഹുല്‍ ഗാന്ധി'ഐറ്റം' പരാമര്‍ശം നിര്‍ഭാഗ്യകരം, ഭാഷ വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ല; കമല്‍നാഥിനെതിരെ രാഹുല്‍ ഗാന്ധി

ശമ്പള പരിഷ്‌കരണത്തിനായി ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ മറ്റ് വഴികളിലൂടെ ജനങ്ങളെ പിഴിയുന്നത്. മോട്ടോര്‍ വാഹനവകുപ്പ് പിഴ ഈടാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഇതിന്റെ ബാഗമാണെന്നും കോടതി വ്യക്തമാക്കി.

'എന്റെ കൂടെ നിന്നയാൾ ട്രാപ് ചെയ്തതാണ്'; സജനയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് സുശാന്ത് നിലമ്പൂർ'എന്റെ കൂടെ നിന്നയാൾ ട്രാപ് ചെയ്തതാണ്'; സജനയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് സുശാന്ത് നിലമ്പൂർ

യുഡിഎഫിൽ അടിതുടങ്ങി! ഹസ്സന്റെ നീക്കത്തിൽ എതിർപ്പുമായി മുല്ലപ്പള്ളിയും... വെൽഫെയർ പാർട്ടി തുലാസ്സിൽയുഡിഎഫിൽ അടിതുടങ്ങി! ഹസ്സന്റെ നീക്കത്തിൽ എതിർപ്പുമായി മുല്ലപ്പള്ളിയും... വെൽഫെയർ പാർട്ടി തുലാസ്സിൽ

'ഊതിപ്പെരുപ്പിച്ചു', തെറിവിളിയും പരിഹാസവും കനത്തതോടെ മറുപടിയുമായി ഗായകൻ വിജയ് യേശുദാസ്'ഊതിപ്പെരുപ്പിച്ചു', തെറിവിളിയും പരിഹാസവും കനത്തതോടെ മറുപടിയുമായി ഗായകൻ വിജയ് യേശുദാസ്

English summary
High court criticizes govt; Salary revision every four and a half years in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X