കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജിക്ക് തിരിച്ചടി, അയോഗ്യനാക്കിയ കേസില്‍ സ്‌റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി

  • By Anamika Nath
Google Oneindia Malayalam News

കൊച്ചി: അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്ന് കെഎം ഷാജിയെ അയോഗ്യനാക്കിയ കേസില്‍ സ്‌റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരുന്നു. സ്‌റ്റേ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്‌റ്റേ നീട്ടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ കെഎം ഷാജി ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപിയുടെ ആ പരിപ്പും വേവില്ല, ബിജെപി നേതാക്കളെ വിറപ്പിച്ച യതീഷ് ചന്ദ്രയെ പിണറായി കൈവിട്ടേക്കില്ലബിജെപിയുടെ ആ പരിപ്പും വേവില്ല, ബിജെപി നേതാക്കളെ വിറപ്പിച്ച യതീഷ് ചന്ദ്രയെ പിണറായി കൈവിട്ടേക്കില്ല

കഴിഞ്ഞ ദിവസം കെഎം ഷാജിയുടെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി നിയമസഭാ നടപടികളുമായി സഹകരിക്കാം എന്ന് വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ പങ്കെടുക്കാം എന്നതൊഴിച്ച് എംഎല്‍എ എന്ന നിലയ്ക്കുളള യാതൊരു ആനുകൂല്യവും കൈപ്പറ്റാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

shaji

സ്‌റ്റേയുടെ ബലത്തില്‍ എംഎല്‍എയായിരിക്കാനാണോ ആഗ്രഹിക്കുന്നത് എന്നും സുപ്രീം കോടതി ചോദിക്കുകയുണ്ടായി. നിയമസഭയില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി വാക്കാല്‍ മാത്രമേ പറഞ്ഞിട്ടുളളൂ എന്നതിനാല്‍ കെഎം ഷാജിയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ സാധ്യമല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. തന്റെ മുന്നിലുളളത് കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് മാത്രമാണ്.

അത് കൊണ്ട് ആ ഉത്തരവ് മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുളളൂ എന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. കെഎം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചട്ടം ലംഘിച്ച് വര്‍ഗീയ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ ആണ് കോടതിയെ സമീപിച്ചത്. ഇത് പ്രകാരം ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും 6 വര്‍ഷത്തേക്ക് കെഎം ഷാജിയെ അയോഗ്യനാക്കുകയും ചെയ്തു.

English summary
High Court denied to extend the stay in KM Shaji's election case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X